»   » ഫ്രെയ്‌ദയും തുണിയഴിക്കുന്നു

ഫ്രെയ്‌ദയും തുണിയഴിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Immortal
സ്ലംഡോഗ് മില്യനെയര്‍ ഫെയിം ഫ്രെയ്‌ദ പിന്റോയുടെ പുതിയ 3ഡി ചിത്രം ഇമോര്‍ട്ടല്‍സിന്റെ ട്രയല്‍രംഗങ്ങള്‍ പുറത്തുവന്നു. ഇന്ത്യന്‍ വംശജനായ തര്‍സേം സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചൂടന്‍ പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ ഫ്രെയ്‌ദ പിന്റോ തയ്യാറായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടന്‍ മിക്കി റൂര്‍ക്കുമായുള്ള ലവ് മേക്കിങ് സീനുകളില്‍ മികച്ച അഭിനയമാണ് പിന്റോ കാഴ്ചവെച്ചതെന്ന് സംവിധായകന്‍ പറയുന്നു. "പാവം കുട്ടി....ക്യാമറയ്ക്ക് മുന്നില്‍ ഇതാദ്യമായാണ് പിന്റോ സെക്‌സ് സീനില്‍ അഭിനയിക്കുന്നതെന്ന് തോന്നുന്നു. ഈ രംഗം കൊഴുപ്പിയ്ക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഞങ്ങള്‍ ലൊക്കേഷനില്‍ ഒരുക്കിയിരുന്നു. ലവ് മേക്കിങ് സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ 80 പേര്‍ മാത്രമാണ് സെറ്റിലുണ്ടായിരുന്നത്". സണ്‍ ടാബ്ലോയിഡിന് നല്‍കിയ അഭിമുഖത്തില്‍ തര്‍സേം സിങ് പറഞ്ഞു.

2006ല്‍ പുറത്തിറങ്ങിയ ദ ഫാള്‍, ദ സെല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തര്‍സേം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇമോര്‍ട്ടല്‍. ഗ്രീക്ക് കാവ്യമായ ഇമോര്‍ട്ടലിനെ ഉപജീവിച്ച് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ പെഡ്ര എന്ന പുരോഹിതയുടെ വേഷത്തിലാണ് ഫ്രെയ്ദ അഭിനയിക്കുന്നത്. ദുഷ്ടശക്തികളുടെ രാജാവായ ഹൈഫീരിയന്റെ വേഷത്തില്‍ മിക്കിയും എത്തുന്നു.

എന്തായാലും ഹോളിവുഡില്‍ എന്തിനും താന്‍ തയ്യാറാണെന്ന സന്ദേശമാണ് ഇമോര്‍ട്ടിലലിലൂടെ സ്ലംഡോഗ് ഗേള്‍ നല്‍കുന്നത്.

English summary
Actress Freida Pinto of Slumdog Millionaire fame, will bare it all for the first time, in Tarsem Singh's Immortals. The teaser of the film is out and the actress is seen in a sensuous role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam