»   » ലാദന്‍: ഹോളിവുഡ് ചിത്രം ഇന്ത്യയില്‍

ലാദന്‍: ഹോളിവുഡ് ചിത്രം ഇന്ത്യയില്‍

Posted By:
Subscribe to Filmibeat Malayalam
Kathryn Bigelow
മുന്‍ഭര്‍ത്താവ് ജെയിംസ് കാമറൂണിന്റെ 'അവതാറി'നെ പിന്തള്ളി' ദ ഹര്‍ട്ട് ലോക്കര്‍' (2009) എന്ന ചിത്രത്തിലൂടെ മികച്ച സംവിധാനത്തിലുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ കാതറീന്‍ ബിഗേലോയുടെ പുതിയ ചിത്രം ഇന്ത്യയില്‍ ചിത്രീകരിക്കുന്നു.

കൊല്ലപ്പെട്ട അല്‍ഖ്വായ്ദ തലവന്‍ ഒമാസ ബിന്‍ ലാദന്റെ അവസാനദിവസങ്ങളെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണ് ഇന്ത്യയില്‍ ചിത്രീകരിയ്ക്കുന്നത്. പാകിസ്ഥാനില്‍ ചിത്രീകരണ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ഛണ്ഡീഗഡില്‍ വമ്പന്‍ സെറ്റ് ഒരുക്കിയാണ് ചിത്രീകരണം.

ലാദന്‍ കൊല്ലപ്പെട്ട പാകിസ്ഥാനിലെ അബട്ടാബാദിലെ കെട്ടിടത്തിന്റെ സെറ്റ് രാജസ്ഥാനില്‍ ഒരുക്കുമെന്നാണ് അറിയുന്നത്. സിനിമയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 'സീറോ ഡാര്‍ക്ക് 30' എന്നാണ് താത്കാലികമായി പ്രൊജക്ടിന് നല്‍കിയിരിക്കുന്ന പേര്,

ഹോളിവുഡ് താരം ബ്രാഡ് പിറ്റും ഈ വര്‍ഷം ഓസ്‌കര്‍ നേടിയ 'ട്രീ ഓഫ് ലൈഫ്' അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ജെസീക്ക ചാസ്‌റ്റെയ്ന്‍ അടക്കമുള്ളവര്‍ ഇവിടെ നടക്കുന്ന ഷൂട്ടിങില്‍ പങ്കെടുക്കുന്നുണ്ട്. ആള്‍ക്കൂട്ട സീനുകളിലേക്കായി നൂറ് കലാകാരന്മാരെ തെരഞ്ഞെടുത്തു. ഈ വര്‍ഷം അവസാനത്തോടെ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

English summary
The city of Chandigarh is getting its share of Hollywood flavour these days. The Hurt Locker-fame Hollywood director Kathryn Bigelow is in the Punjab capital to shoot some scenes for her much-anticipated film based on Al-Qaeda chief, Osama Bin Laden’s killing

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X