»   » ഷക്കീറയ്ക്ക് കെട്ടാന്‍വയ്യ പക്ഷേ മക്കള്‍വേണം

ഷക്കീറയ്ക്ക് കെട്ടാന്‍വയ്യ പക്ഷേ മക്കള്‍വേണം

Posted By:
Subscribe to Filmibeat Malayalam
Shakira
ലോകമൊട്ടാകെ വക്കാ വക്കാ തരംഗമാണ്, ഒപ്പം ഷക്കീറയും ആരാധകരുടെ മനസ്സില്‍ ആടിത്തിമര്‍ക്കുന്നു. പാട്ടും നൃത്തവും കണ്ട് ഷ്‌ക്കീറയെ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ചിന്തിക്കാത്ത ആരാധകരുണ്ടാവില്ല.

പക്ഷേ ഷാക്കിറ പക്ഷേ കല്യാണമെന്ന് കേട്ടാല്‍ നോയെന്നേ പറയൂ. വിവിഹത്തിന് താല്‍പര്യമില്ലെന്നാണ് പാട്ടുകാരി പറയുന്നത്. പക്ഷേ ആരുടെയെങ്കിലുമൊക്കെ ഗേള്‍ഫ്രണ്ടാണെന്ന് പറയാന്‍ തനിക്കിഷ്ടമാണെന്നും ഇവര്‍ പറയുന്നു.

കല്യാണം വേണ്ടെന്നാണെങ്കില്‍ മക്കള്‍ വേണ്ടെന്നുവയ്ക്കാന്‍ ഷക്കീറയ്ക്ക് കഴിയില്ല. മക്കള്‍ വേണമെന്നുതന്നെയാണ് ഷക്കീറ പറയുന്നത്. അര്‍ജന്റീനയുടെ മുന്‍ പ്രസിഡന്റ് ഫെര്‍ണാന്റോയുെട മകന്‍ അന്റോണിയോ ഡി ലാ റുവയാണ് ഷക്കീറയുടെ കാമുകന്‍.

ജീവിതത്തില്‍ ഒരിക്കലും വിവാഹിതയാകാന്‍ താല്‍പര്യമില്ലെന്നും ആരുടെയെങ്കിലും 'ഗേള്‍ഫ്രണ്ട് എന്നറിയപ്പെടുന്നതാണ് ഇഷ്ടമെന്നും പോപ് ഗായിക ഷക്കീറ. ഇടയ്ക്ക് ഈ ബന്ധത്തില്‍ അസ്വാരസ്യമുണ്ടായിരുന്നുവെന്നകാര്യം ഷക്കീറ സമ്മതിക്കുന്നുണ്ട്.

മാത്രമല്ല ജിപ്‌സി എന്ന ഗാനത്തില്‍ ടെന്നിസ് താരം റഫേല്‍ നദാലിനൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചാതാണ് അന്റോണിയോയ്ക്ക് പരിഭവമായതെന്നും താരം പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam