»   » ലാദനെ കൊല്ലുന്ന ചിത്രം നേരത്തെ തുടങ്ങി

ലാദനെ കൊല്ലുന്ന ചിത്രം നേരത്തെ തുടങ്ങി

Posted By:
Subscribe to Filmibeat Malayalam
Laden
അമേരിക്ക വിജയിക്കുന്ന യുദ്ധങ്ങളും സൈനിക ഓപ്പറേഷനുകളുമെല്ലാം അഭ്രപാളിയിലെത്തിയ്ക്കുക ഹോളിവുഡില്‍ പതിവാണ്. തങ്ങള്‍ക്ക് തിരിച്ചടി നേരിട്ട സംഭവങ്ങളും അവര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ്ക്കാറുണ്ട്. ലാദന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം മാത്രമാണ് ഇതിന് ഒരപവാദം.

ഡോക്യുമെന്ററികളിലും ചെറുസിനിമകളിലും ഇരട്ടടവര്‍ ആക്രമണം പ്രമേയമായിട്ടുണ്ടെങ്കിലും മുഖ്യധാരാ ഹോളിവുഡ് സംവിധായകരും നിര്‍മാതാക്കളും 9 /11 സിനിമയാക്കുന്നതില്‍ മടി കാണിച്ചിരുന്നു. ഇക്കാര്യം പരാമര്‍ശിച്ച സിനിമകളില്‍ തന്നെ അമേരിക്കക്കാരുടെ ധീരതയായിരുന്നു പ്രധാന പശ്ചാത്തലം. ജനത്തെ വേട്ടയാടുന്ന ഓര്‍മ്മകള്‍ വെള്ളിത്തിരയില്‍ കാണിയ്ക്കാനുള്ള മടിയായിരുന്നു ഹോളിവുഡിനെ ഇതില്‍ നിന്നും മാറിനില്‍ക്കാന്‍ പ്രേരിപ്പച്ചത്.

എന്തായാലും ലേശം വൈകിയാണെങ്കിലും 9/11ന് പകവീട്ടിയ അമേരിക്കന്‍ സൈന്യത്തിന്റെ കഥ വെള്ളിത്തിരയിലെത്തുകയാണ്. അതേ ഒബാമ ബിന്‍ ലാദന്റെ മരണം അധികം വൈകാതെ തന്നെ പ്രേക്ഷകര്‍ക്ക് വെള്ളിത്തിരയില്‍ കാണാം. ലാദന്‍ കൊല്ലപ്പെട്ടത് രണ്ട് ദിവസം മുമ്പാണെങ്കിലും ഇത് പ്രമേയമാക്കിയ ഹോളിവുഡ് ചിത്രമായ കില്‍ ബിന്‍ ലാദന്റെ വര്‍ക്കുകള്‍ നേരത്തെ തുടങ്ങിയെന്നതാണ് കൗതുകകരമായ കാര്യം.

2009ലെ ഓസ്‌കാര്‍ ജേതാവും അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ മുന്‍ഭാര്യയുമായ കാതറീന്‍ ബി ഗ്ലോയാണ് ലാദന്‍ ചിത്രത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ലാദന്റെ അന്ത്യം സംഭവിച്ചതോടെ കില്‍ ബിന്‍ ലാദന് ഒരു തകര്‍പ്പന്‍ ക്ലൈമാക്‌സ് കിട്ടിയതിന്റെ സന്തോഷത്തിലാണ് കാതറീന്‍.

ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ പാകിസ്താനിലെ യുഎസ് ആര്‍മിയുടെ ലാദന്‍ ഓപ്പറേഷന്‍ സിനിമയിലുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. പൂര്‍ത്തിയായ തിരക്കഥയില്‍ മാറ്റം വരുത്താന്‍ തിരക്കഥാകൃത്തായ മാര്‍ക്ക് ബോല്‍ തീരുമാനിച്ചു കഴിഞ്ഞു. ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഹര്‍ട്ട് ലോക്കര്‍ പോലൊരു ചിത്രമായി കില്‍ ബിന്‍ലാദനും മാറുമെന്നാണ് ഹോളിവുഡിന്റെ പ്രതീക്ഷ.

English summary
Oscar-winning writer/producer Mark Boal is busy turning Osama bin Laden's death into a dramatic climax for his upcoming screenplay about the search for the al-Qaida leader.Boal and his The Hurt Locker partner and director Kathryn Bigelow have been working on the script about operatives on the hunt for bin Laden since they won the Academy Awards for the 2009 war movie and now they have a solid ending, according to a Variety exclusive.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam