»   » മഡോണ വേദിയില്‍ ബോധരഹിതയായി

മഡോണ വേദിയില്‍ ബോധരഹിതയായി

Posted By: Staff
Subscribe to Filmibeat Malayalam
Madonna
ലണ്ടന്‍: പ്രശസ്‌ത പോപ്‌ താരംമഡോണസ്‌റ്റേജില്‍ ബോധരഹിതയായി വീണു. ബള്‍ഗേറിയയിലെ സോഫിയയില്‍ നടന്ന സ്റ്റിക്കി ആന്റ്‌ സ്വീറ്റ്‌ ഷോയില്‍ പാടിക്കൊണ്ടിരിക്കെയാണ്‌ താരം രണ്ടുവട്ടം ബോധരഹിതയായി വീണത്‌.

ഗാനം ആലപിയ്‌ക്കുന്നതിനിടയില്‍ തലകറങ്ങിയ മഡോണയെ ഉടന്‍തന്നെ മറ്റൊരു താരം താങ്ങിപ്പിടിക്കുകയായിരുന്നു. അല്‍പസമയം വിശ്രമിച്ച്‌ വീണ്ടും മഡോണ സ്‌റ്റേജില്‍ തിരിച്ചുകയറി.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം
അല്‍പസമയത്തിനകം വീണ്ടും ബോധരഹിതയായി. ആദ്യം അസ്വസ്ഥതയുണ്ടായപ്പോള്‍ പരിപാടി നിര്‍ത്തിവയ്‌ക്കാമെന്ന്‌ സംഘാടകര്‍ പറഞ്ഞെങ്കിലും അമ്പത്തിയൊന്നുകാരിയായ മഡോണ സമ്മതിച്ചില്ല.

താരത്തിന്‌ വിളര്‍ച്ച രോഗമുണ്ടെന്ന്‌ അവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. ഇസ്രയേലില്‍ അടുത്തിടെ നടക്കാനിരിക്കുന്ന പരിപാടി മാറ്റിവയ്‌ക്കാനും ഡോക്ടര്‍മാര്‍ മഡോണയെ ഉപദേശിച്ചിട്ടുണ്ട്‌.

എന്നാല്‍ ഇതൊന്നും കേട്ടഭാവം മഡോണ കാണിക്കുന്നില്ലെന്നാണ്‌ അറിയുന്നത്‌. പരിപാടി പൂര്‍ത്തിയാക്കിയശേഷം മതി വിശ്രമമെന്നാണത്രേ മഡോണയുടെ തീരുമാനം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam