»   » ബോണ്ട് ചിത്രം ഉപേക്ഷിച്ചു

ബോണ്ട് ചിത്രം ഉപേക്ഷിച്ചു

Posted By:
Subscribe to Filmibeat Malayalam
New James Bond movie shelved
സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ ചിത്രം ഉപേക്ഷിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ബോണ്ട് ചിത്രങ്ങളുടെ നിര്‍മാതാക്കളായ മെട്രോ ഗോഡ്് വിന്‍ മെയര്‍ സ്റ്റുഡിയോ കടക്കെണിയിലായതോടെ 132 മില്യണ്‍ പൗണ്ട് ബജറ്റില്‍ നിര്‍മ്മിയ്ക്കാനിരുന്ന സിനിമയുടെ ഷൂട്ടിങ് നീട്ടിവെച്ചിരുന്നു. എന്നാല്‍ പുതിയ സൂചനകളനുസരിച്ച് ഡാനിയല്‍ ക്രെയ്്ഗ് നായകനാവുന്ന ചിത്രം ഉപേക്ഷിച്ചുവെന്ന് തന്നെയാണ് അറയുന്നത്.

ചിത്രത്തിന്റെ അണിയറ ജോലികള്‍ക്ക് വേണ്ടി വന്‍തുക മുടക്കിയതിന് ശേഷമാണ് പ്രൊജക്ട് ഉപേക്ഷിയ്ക്കുന്നതെന്ന് ദി മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ സാഹചര്യത്തില്‍ ബോണ്ട് മൂവിയുടെ ഷൂട്ടിങ് എന്ന് തുടങ്ങുമെന്ന് പറയാനാവില്ലെന്ന് പ്രൊഡക്ഷന്‍ കമ്പനിയായ ഇയോണ്‍ വക്താക്കളും പറയുന്നു.

അതേ സമയം ഡാനിയല്‍ ക്രെയ്ഗ് നായകനായ രണ്ട് ബോണ്ട് ചിത്രങ്ങളും വമ്പന്‍ ലാഭമുണ്ടാക്കിയെന്ന സ്്ക്രീന്‍ ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് ബോണ്ട് ആരാധകര്‍ക്ക് സന്തോഷം പകര്‍ന്നിട്ടുണ്ട്. ബോണ്ട് ചിത്രങ്ങളുടെ സാധ്യതകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്. എന്നാല്‍ ബോണ്ടിന്റെ തിരിച്ചുവരവ് ഇനിയെന്ന് ഉണ്ടാകുമെന്ന് പറയാനാവില്ലെന്ന് മാത്രം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam