അവസാന അങ്കത്തിന് ഹാരിപോട്ടര്‍ എത്തുന്നു

2010 ഡിസംബറില്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഏറെ പ്രതീക്ഷയോടെയാണ് ലോകമെങ്ങുമുള്ള ഹാരി ആരാധകര്‍ കാത്തിരിയ്ക്കുന്നത്. സിനിമയുടെ എട്ടാമധ്യായം റിലീസ് ചെയ്യുന്നതോടെ ഏറ്റവും നീണ്ട ചലച്ചിത്ര പരമ്പരയെന്ന ഖ്യാതി ഹാരിപോര്‍ട്ടര്‍ക്ക് സ്വന്തമാവും. പണം വാരിയ പരമ്പരസിനിമയേതെന്ന ചോദ്യത്തിനും ഈ സിനിമകള്‍ ഉത്തരമാവും.
ഹാരിപോട്ടറിലൂടെ ബാലതാരങ്ങളായി അരങ്ങേറിയ ഡാനിയേല്‍ റാഡ്ക്ലിഫ്, എമ്മ വാട്‌സന്‍ , റുപര്‍ട്ട് ഗ്രിന്റ് എന്നിവര്‍ 10 വര്‍ഷത്തെ സിനിമാപരമ്പരയ്‌ക്കൊടുവില്‍ വിടവാങ്ങുമ്പോള്‍ ഹോളിവുഡിലെ എണ്ണം പറഞ്ഞ താരങ്ങളായി മാറിക്കഴിഞ്ഞു. ഹാരിപോട്ടര്‍ പരമ്പരയിലെ ആദ്യ 3ഡി ചിത്രമെന്ന പ്രത്യേകതയും ഈ അവസാന ചിത്രത്തിനുണ്ട്.
ഹാരിപോട്ടര്‍ കഥകള്‍ വായിക്കാത്തവരെ സംബന്ധിച്ചിടത്തോളം ഒരു സസ്‌പെന്‍സ് ഈസിനിമയിലുണ്ട്. കഥാന്ത്യത്തില്‍ മാന്ത്രികനായ ഹാരിപോട്ടര്‍ മരണത്തിന് കീഴടങ്ങുമോയെന്ന്? എന്തായാലും വിട പറയാന്‍ ഹാരിയെത്തുകയായി ഒരുങ്ങിയിരിക്കുക!!


Click it and Unblock the Notifications











