»   » ബോണ്ടേ... അക്കളി ഇന്ത്യയില്‍ വേണ്ട!!

ബോണ്ടേ... അക്കളി ഇന്ത്യയില്‍ വേണ്ട!!

Posted By:
Subscribe to Filmibeat Malayalam
James Bond star Daniel Craig and packed train in India with people on the roof
ലോകത്താരെയും കൊല്ലാന്‍ ലൈസന്‍സുള്ള ബ്രീട്ടിഷ് ചാരന്‍ ജെയിംസ്‌ബോണ്ട് 30 വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്ക്. ഡാനിയല്‍ ക്രെയ്ഗ് നായകനാകുന്ന ബോണ്ട് പരമ്പരയിലെ പുതിയ ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണത്തിന് കേന്ദ്രം അനുമതി നല്‍കിക്കഴിഞ്ഞു.

1983ല്‍ റിലീസ് ചെയ്ത റോജര്‍ മൂര്‍ നായകനായ ഒക്ടോപസ്സിയാണ് ഇന്ത്യയില്‍ അവസാനമായി ചിത്രീകരിച്ചത്. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ചിത്രീകരിച്ച ഒക്ടോപസ്സിയില്‍ ഒരുപിടി ഇന്ത്യന്‍ താരങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു. ബോണ്ട് 23 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയിലും അഹമ്മദാബാദിലും ഗോവയിലുമായി നടക്കും.

ബ്രിട്ടീഷ് ചാരസംഘടനയായ എം 15ന്റെ രഹസ്യചാരന്‍ കോഡ് നമ്പര്‍ 007ന് ചില കര്‍ശനനിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരും റെയില്‍വെയും നല്‍കിയിട്ടുണ്ട്. ബോണ്ട് 23ലെ ഹൈലൈറ്റ് രംഗങ്ങളിലൊന്ന് ഇന്ത്യയിലെ പ്രശസ്തമായ കൊങ്കണ്‍ റെയില്‍പാതയില്‍ വെച്ച് ഓടുന്ന തീവണ്ടിയ്ക്ക് മുകളിലെ ചില ആക്ഷന്‍രംഗങ്ങളാണ്.

തീവണ്ടിയ്ക്ക് മുകളില്‍ ബോണ്ട ്‌ബൈക്കോടിച്ചുകൊണ്ട് എതിരാളികളെ നേരിടുന്നതാണ് രംഗം. ഈ രംഗങ്ങള്‍ ചിത്രീകരിയ്ക്കുമ്പോള്‍ യാത്രക്കാര്‍ തീവണ്ടിയ്ക്ക് മുകളിലിരുന്ന് സഞ്ചരിയ്ക്കുന്നത് ചിത്രീകരിയ്ക്കരുതെന്നാണ് നിര്‍ദ്ദേശം. ലോകമെങ്ങും റിലീസ് ചെയ്യുന്നതിനാല്‍ ഇത് ഇന്ത്യന്‍ റെയില്‍വേയുടെ പ്രതിച്ഛായയെ ബാധിയ്ക്കുമെന്നാണ് ആശങ്ക. സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തീവണ്ടിയ്ക്ക് മുകളില്‍ ആളുകള്‍ കയറുമോയെന്നും റെയില്‍വേയ്ക്ക് ആശങ്കയുണ്ട്.

അടുത്ത ഫ്രെബ്രുവരിയില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രം 2013 നവംബറില്‍ തിയറ്ററുകളിലെത്തുമെന്നാണ് സൂചന. ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് സാം മെന്‍ഡസാണ് പുതിയ ബോണ്ട് മൂവിയുമായി ഇന്ത്യയിലെത്തുന്നത്.

English summary
James Bond is set to return to India for the first time in nearly 30 years, after the government granted filming permission for the latest instalment of the fictional superspy’s adventures.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam