»   » പമേല തുണിയുരിഞ്ഞ പണം വേണ്ടെന്ന് സംഘടന

പമേല തുണിയുരിഞ്ഞ പണം വേണ്ടെന്ന് സംഘടന

Posted By: Staff
Subscribe to Filmibeat Malayalam
Pamela
പാവങ്ങളെ സഹായിക്കാനായി ബേവാച്ച് താരം പമേല ആന്‍ഡേഴ്‌സണ്‍ നല്‍കിയ സംഭാവന സന്നദ്ധ സംഘടന മടക്കിനല്‍കി. പണമുണ്ടാക്കാന്‍ പമേല കണ്ടുപിടിച്ച വഴി ശരിയല്ലെന്ന് കാണിച്ചാണ് ഇസ്ലാമിക് ഡിഫന്‍ഡേഴ്‌സ് ഫ്രണ്ട് എന്ന സംഘടന പണം തിരിച്ചുനല്‍കിയത്.

ഇന്തോനേഷ്യയിലെയും ഹെയ്ത്തിയിലെയും ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ പമേല ആന്‍ഡേഴ്‌സണ്‍ നല്‍കിയ 25,000 ഡോളര്‍ (ഏകദേശം 1.1ലക്ഷം രൂപ) ആണ് സംഘടന മടക്കിയത് .

2010 ജനുവരിയില്‍ പ്ലേബോയ് മാസികയ്ക്കായി നഗ്‌നയായി പോസ് ചെയ്തതിനുള്ള പ്രതിഫലമാണ് പാവങ്ങള്‍ക്ക് നല്‍കിയതെന്ന പമേലയുടെ വെളിപ്പെടുത്തലാണ് സംഘടനയെ ചൊടിപ്പിച്ചത്.

പമേലയുടെ പ്രസ്താവന അറിഞ്ഞ ഇസ്ലാമിക് ഡിഫന്‍ഡേഴ്‌സ് ഫ്രണ്ട് പമേല പണമുണ്ടാക്കിയത് ദൈവിക നിയമങ്ങള്‍ക്കെതിരായ മാര്‍ഗമുപയോഗിച്ചാണെന്ന് പ്രഖ്യാപിച്ചു.

ഇത്തരത്തിലുണ്ടാക്കിയ പണം നല്‍കുന്നതിലൂടെ പമേല ഇന്തോനേഷ്യയിലുണ്ടായ ദുരന്തത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് സംഘടനാ വക്താവ് ഹബീബ് ഉമര്‍ സലീം അഭിപ്രായപ്പെട്ടു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam