»   » നൂറാം വാര്‍ഷികത്തില്‍ 3ഡി ടൈറ്റാനിക്ക്

നൂറാം വാര്‍ഷികത്തില്‍ 3ഡി ടൈറ്റാനിക്ക്

Posted By:
Subscribe to Filmibeat Malayalam
Titanic
ഹോളിവുഡ് ബോക്‌സ് ഓഫീസിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളിലൊന്നായ ടൈറ്റാനിക്കിന്റെ 3ഡി വേര്‍ഷന്‍ ടൈറ്റാനിക്ക് കപ്പല്‍ ദുരന്തത്തിന്റെ നൂറാം വാര്‍ഷിക ദിനത്തില്‍ തിയറ്ററുകളിലെത്തും.

1997ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ടൈറ്റാനിക് ലോകമെമ്പാടുമായി 1.2 ബില്യണ്‍ ഡോളര്‍ വാരിക്കൂട്ടിയിരുന്നു. ജെയിംസ് കാമറൂണിന്റെ തന്നെ അവതാര്‍ മാത്രമാണ് ബോക്‌സ് ഓഫീസ് കളക്ഷനില്‍ ടൈറ്റാനിക്കിന് മുന്നില്‍ നില്‍ക്കുന്നത്. ലിയാനാഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും മത്സരിച്ചഭിനയിച്ച ടൈറ്റാനിക്കിന്റെ 3ഡി പതിപ്പ് 2012 ഏപ്രില്‍ 15ന് തിയറ്ററുകളിലെത്തുമെന്നാണ് ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്നേക്ക് നൂറ് വര്‍ഷം മുമ്പാണ് 1500 പേരുമായി ടൈറ്റാനിക്ക് കപ്പല്‍ അറ്റ്‌ലാന്റിക്കിന്റെ അഗാധതയിലേക്ക് മുങ്ങിത്താഴ്ന്നത്.

ടൈറ്റാനിക്കിനെ 3ഡിയിലേക്ക് മാറ്റുന്നതിന് 15 മില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിയ്ക്കുന്നത്. ഡിജിറ്റല്‍ എക്‌സ്‌പെര്‍ട്ടുകള്‍ സിനിമയുടെ ചില ഭാഗങ്ങള്‍ ഇപ്പോള്‍ തന്നെ 3ഡിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒമ്പതു കമ്പനികളാണ് 3ഡിയിലേക്ക് മാറ്റുന്നതിനായി താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഹോളിവുഡിലെ മറ്റൊരു സൂപ്പര്‍ഹിറ്റായ സ്റ്റാര്‍ വാര്‍സ് സിനിമാ പരമ്പരയുടെ 3ഡി പതിപ്പ് 2012ലുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ടൈറ്റാനിക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam