»   » തുണിയഴിച്ചതില്‍ തെറ്റില്ല: ഈവ

തുണിയഴിച്ചതില്‍ തെറ്റില്ല: ഈവ

Posted By:
Subscribe to Filmibeat Malayalam

പുതിയ ചിത്രമായ സ്‌പിരിറ്റില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടതില്‍ തെറ്റൊന്നുമില്ലെന്ന നിലപാടിലാണ്‌ ഈവ മെന്‍ഡസ്‌. ഈവ നായിക കഥാപാത്രമായി വേഷമിട്ട സ്‌പിരിറ്റ്‌ ക്രിസ്‌മസിനാണ്‌ തിയറ്ററുകളിലെത്തിയത്‌.

ചിത്രത്തിലെ സാന്റ്‌ സറേഫ്‌ എന്ന കഥാപാത്രം തന്റെ പ്രശസ്‌തി വര്‍ദ്ധിപ്പിച്ചുവെന്നാണ്‌ താരം പറയുന്നു. ലൈംഗികതയ്‌ക്ക്‌ പ്രധാന്യം നല്‌കുന്ന കഥാപാത്രമാണ്‌ സാന്റസറേഫ്‌. അത്‌ കൊണ്ട്‌ തന്നെ കഥാപാത്രം ആവശ്യപ്പെടുന്ന നഗ്നത പ്രദര്‍ശിപ്പിച്ചതില്‍ തെറ്റൊന്നും കാണുന്നില്ലെന്നാണ്‌ ഈവയുടെ പക്ഷം.

പ്രായവും പക്വതയും ആവശ്യത്തിലധികമുള്ളതിനാല്‍ തനിയ്‌ക്ക്‌ ഇക്കാര്യങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുക്കാനും കഴിയുന്നുണ്ടെന്ന്‌ മുപ്പത്തിനാലുകാരിയായ നടി പറയുന്നു.

മറ്റുള്ള ഹോളിവുഡ്‌ സുന്ദരിമാരില്‍ നിന്നും വ്യത്യസ്‌തമായി 28ാം വയസ്സിലാണ്‌ ഈവ ഹോളിവുഡിലെ ശക്തമായ സാന്നിധ്യമായി മാറുന്നത്‌. 1998ല്‍ തന്നെ ഹോളിവുഡിന്റെ മായാലോകത്ത്‌ ഈവ എത്തിപ്പെട്ടിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ഒരു മികച്ച വേഷം ഈ നടിയെ തേടിയെത്തിയത്‌.

'ടു ഫാസ്റ്റ്‌ ടു ഫ്യൂറിയസ്‌ ' എന്ന ചിത്രത്തിലെ വേഷം ഈവയെ ശ്രദ്ധേയയാക്കി. ചെറുപ്രായത്തില്‍ തന്നെ കൈവരുന്ന പ്രശസ്‌തിയും പണവുമാണ്‌ പല നടിമാരെയും വഴി തെറ്റിയ്‌ക്കുന്നതെന്ന്‌ ഈവ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam