»   » ഐപാഡ് സൂരി ക്രൂയിസിന്റെ പുതിയ കളിപ്പാട്ടം

ഐപാഡ് സൂരി ക്രൂയിസിന്റെ പുതിയ കളിപ്പാട്ടം

Posted By:
Subscribe to Filmibeat Malayalam
Tom Cruise and Katie Holmes with their daughter Suri
ഹോളിവുഡ് ആക്ഷന്‍ സ്റ്റാര്‍ ടോം ക്രൂയിസിന്റെ മകള്‍ സൂരി ക്രൂയിസ് ആകെ സന്തോഷത്തിലാണ്. പപ്പ സമ്മാനിച്ച പുതിയ കളിപ്പാട്ടവുമായി ചുറ്റിയടിയ്ക്കുകയാണ് ഈ സുന്ദരിക്കൊച്ച്. വേറൊന്നുമല്ല, 800 ഡോളര്‍ മുടക്കി ആപ്പിളിന്റെ പുത്തനൊരു ഐപാഡാണ് ടോം മകള്‍ക്ക് കളിപ്പാട്ടമായി വാങ്ങിക്കൊടുത്തത്.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ റെസ്‌റ്റോറന്റില്‍ അച്ഛനമമ്മാര്‍ക്കൊപ്പം ഭക്ഷണം കഴിയ്ക്കാനെത്തിയ സൂരി തന്റെ പുതിയ കളിപ്പാട്ടവും കൈയ്യില്‍ കരുതിയിരുന്നു.

ഭക്ഷണം കഴിയ്ക്കുന്നതിനിടയ്ക്കും ഐപാഡില്‍ വീഡിയോ ഗെയിംസ് കളിയ്ക്കുന്നതിലായിരുന്നു ഈ താരപുത്രിയുടെ ശ്രദ്ധയെന്ന് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടോംക്രൂയിസ്-കാത്തി ഹോംസ് ദമ്പതിമാരുടെ മകള്‍ സൂരി ക്രൂയിസ് ഹോളിവുഡിലെ താരപുത്രിമാരില്‍ ഇന്ന് ഏറെ പ്രശസ്തയാണ്.

ഇങ്ങിവിടെ ഇന്ത്യയില്‍ ഐപാഡ് സ്വന്തമാക്കിയ ആദ്യ തെന്നിന്ത്യന്‍ നടനായി മമ്മൂട്ടി വാര്‍ത്തയില്‍ നിറയുമ്പോള്‍ ഹോളിവുഡ് താരപുത്രിയ്ക്ക് ഇതു വെറുമൊരു കളിപ്പാട്ടം മാത്രം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam