»   » ജെയിംസ് ബോണ്ടിന്റെ ഭാവി തുലാസില്‍

ജെയിംസ് ബോണ്ടിന്റെ ഭാവി തുലാസില്‍

Posted By:
Subscribe to Filmibeat Malayalam
Daniel Craig
ആരെയും കൊല്ലാനുള്ള ലൈസന്‍സുമായി വിലസുന്ന സൂപ്പര്‍ സ്‌പൈ ജെയിംസ് ബോണ്ടിന്റെ ഭാവി തുലാസില്‍. ബോണ്ടിന്റെ വീരസാഹസികതകള്‍ വെള്ളിത്തിരയില്‍ കാണാന്‍ ഇനി ഏറെക്കാലം കാത്തിരിയ്‌ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

കടക്കെണിയില്‍ വീണതിനാല്‍ ബോണ്ട് സിനിമകളുടെ ഷൂട്ടിങും നിര്‍മാണവും നിര്‍മാണ കമ്പനിയായ എംജിഎം നിര്‍ത്തിവെച്ചിരിയ്ക്കുകയാണ്. കടം വീട്ടാന്‍ സ്റ്റുഡിയോ പോലും വില്‍ക്കാന്‍ എംജിഎം ഒരുങ്ങുന്നുവെന്നാണ് ഹോളിവുഡില്‍ നിന്നുള്ള വര്‍ത്തമാനം.

പുതിയ ജെയിംസ് ബോണ്ട് മൂവിയുടെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണെന്ന് പ്രശസ്ത ബ്രിട്ടീഷ് നടന്‍ കാപ്‌റ്റെയിന്‍ ഓട്‌സ് പറയുന്നു. ബോണ്ടിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബാര്‍ബറ ബ്രോക്കോളിയുമായി ചേര്‍ന്ന് ബോണ്ട് ചിത്രങ്ങള്‍ നിര്‍മ്മിയ്ക്കുന്ന മൈക്കല്‍ ജി വില്‍സണ്‍ പറയുമ്പോള്‍ ബോണ്ട് ആരാധകരുടെ നെഞ്ചിടിപ്പ് ഏറുകയാണ്.

തിരക്കഥ ജോലികള്‍ പൂര്‍ത്തിയായെങ്കിലും ബോണ്ട് പരമ്പരയിലെ ഇരുപത്തി മൂന്നാം ചിത്രത്തിന്റെ ഷൂട്ടിങ് എംജിഎം അനിശ്ചിതമായി നീട്ടിവെച്ചിരിയ്ക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികള്‍ അവസാനിച്ച് ഈ വര്‍ഷം ഒടുവിലെങ്കിലും പുതിയ ബോണ്ട ്ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കാമെന്നാണ് നായകന്‍ ഡാനിയല്‍ ക്രേയ്ഗിന്റെയും സംഘത്തിന്റെയും പ്രതീക്ഷ. അങ്ങനെയാണെങ്കില്‍ 2011ലെങ്കിലും 007ന് തിയറ്ററുകളിലെത്താന്‍ സാധിയ്ക്കും. ഏറ്റവുമവസാനത്തെ ബോണ്ട് ചിത്രമായ ക്വാണ്ടം ഓഫ് സൊലാസ് 2008ലാണ് തിയറ്ററുകളിലെത്തിയത്.

ടൈം വാര്‍ണര്‍, ലയണ്‍സ് ഗേറ്റ്, ന്യൂസ് കോര്‍പ്പറേഷന്‍ തുടങ്ങിയ വമ്പന്‍മാര്‍ പലരും എംജിഎം വിലയ്‌ക്കെടുക്കാനുള്ള ശ്രമങ്ങളുമായി രംഗത്തുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam