»   » ലേഡി ഗാഗയ്ക്ക് ഉറക്കമില്ല !!!

ലേഡി ഗാഗയ്ക്ക് ഉറക്കമില്ല !!!

Posted By:
Subscribe to Filmibeat Malayalam
Lady Gaga
പോപ് സെന്‍സേഷന്‍ ലേഡി ഗാഗ വീണ്ടും വാര്‍ത്തകളില്‍, ജന്മദിനത്തിന് തുണിയില്ലാത്ത സ്വന്തം പടം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് തരംഗം സൃഷ്ടിച്ച ഗാഗ ഉറക്കമില്ലായ്മ കാരണം വലയുകയാണത്രേ.

അതേ താരത്തിന് ഇന്‍സോമ്‌നിയ അതായത് ഉറക്കമില്ലായ്മയെന്ന രോഗം പിടിപെട്ടിരിക്കുന്നു. പ്രശസ്തിയും തിരക്കും എല്ലാമാണത്രേ താരത്തിന് രോഗം സമ്മാനിച്ചിരിക്കുന്നത്.

പ്രശ്തികൊണ്ട് രോഗം വന്ന് മനോനില തകരുകയാണെങ്കില്‍ അതെന്റെ വിധിയാണെന്ന് ഞാന്‍ കരുതും. എന്നാല്‍ ഇതിലുമൊക്കെ പ്രധാനമാണെനിക്ക് എന്റെ അഭിനിവേശങ്ങള്‍- ഗാഗ പറഞ്ഞു.

ഉറക്കത്തേക്കാളും വലുതാണ് പാട്ടും നൃത്തവും എന്നാണ് പലരും ചിന്തിയ്ക്കുക. എന്നാല്‍ എനിക്ക് റോക്കറ്റിന് ഇന്ധനം എന്നപോലെയാണ് ഉറക്കം. എന്റെ പ്രേക്ഷകര്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ട്, എന്റെ സംഗീതം ഇഷ്ടപ്പെടുന്നുണ്ട് അതുകൊണ്ടുതന്നെ ഏറെക്കാലം ഇതെല്ലാം അവര്‍ക്ക് കൊടുക്കണമെന്നാണെന്റെ ആഗ്രഹം.

പക്ഷേ സംഗീതത്തോടുള്ള അഭിനിവേശം പലപ്പോഴും എന്റെ ഉറക്കം കെടുത്തുന്നു. ചിലപ്പോള്‍ മൂന്നു ദിവസത്തേയ്ക്ക് ഞാന്‍ ഉറങ്ങാറേയില്ല- ഗാഗ പറയുന്നു.

രോഗകാര്യം വാര്‍ത്തയായിക്കഴിഞ്ഞെങ്കിലും ഉറക്കമില്ലായ്മയ്ക്ക് താന്‍ ഇതേവരെ വൈദ്യസഹായം തേടിയിട്ടില്ലെന്നാണ് ഗാഗ പറയുന്നത്. വൈദ്യസഹായമില്ലാതെ രോഗം ഭേദമാക്കാനാണത്രേ ഗാഗയുടെ പുറപ്പാട്.

ഞാന്‍ മെത്തയില്‍ കിടക്കും എന്നിട്ട് പ്രാര്‍ത്ഥിയ്ക്കും പിന്നെ ശ്വാസഗതി നിയന്ത്രിയ്ക്കും. എനിക്ക് നല്ല പ്രവര്‍ത്തനക്ഷമതയുള്ള ഒരു മനസ്സുണ്ട്. എന്റെ മനസ്സിനെ എനിക്ക് മാത്രമേ ശാന്തമാക്കാന്‍ കഴിയുകയുള്ളു- ഗാഗ പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam