ഷക്കീറ പെര്‍ഫ്യൂം വിപണിയില്‍

പോപ് ഗായികമാരുടെ പേരില്‍ പെര്‍ഫ്യൂമുകള്‍ വിപണിയിലെത്തുന്നത് ഇതാദ്യമായൊന്നുമല്ല. ബിയോണ്‍സ് നോള്‍സ്, ജെന്നിഫര്‍ ലോപ്പസ്, ബ്രിട്‌നി സ്പിയേഴസ് എന്നിവരൊക്കെ നേരത്തെ തന്നെ പെര്‍ഫ്യൂം വിപണിയിലെ പ്രിയ താരങ്ങളാണ്.
തന്റെ പേരിലുള്ള പെര്‍ഫ്യൂമിനെപ്പറ്റിയുള്ള വിശേഷങ്ങള്‍ പറയുന്പോള്‍ ഈ കൊളംബിയക്കാരിയ്ക്ക് നൂറുനാവാണത്രേ. തന്റെ സംഗീതത്തെ പോലെ വേറിട്ടതാവും ഈ പെര്‍ഫ്യൂമിന്റെ സുഗന്ധവുമെന്ന് ഷക്കീറ പറയുന്നു.
എന്റെ ഓരോ ഗാനങ്ങളെപ്പോലെ പെര്‍ഫ്യൂമിനും ഒരോ കഥ പറയാനുണ്ടാവും. ഇതിന്റെ സുഗന്ധം ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ കരുത്തരും സ്വാതന്ത്രമാഗ്രഹിയ്ക്കുന്നവരും അതേ സമയം സ്‌നേഹിയ്ക്കാന്‍ വിശാല മനസ്സുള്ളവരുമായിരിക്കും- ഷക്കീറ നിര്‍ത്തുന്നില്ല.


Click it and Unblock the Notifications











