»   »  തുണിയഴിയ്ക്കുന്നത് ഹെയ്ദിയ്ക്ക് ആനന്ദം

തുണിയഴിയ്ക്കുന്നത് ഹെയ്ദിയ്ക്ക് ആനന്ദം

Posted By:
Subscribe to Filmibeat Malayalam
Heidi Klum
ഹോളിവുഡ് താരങ്ങളും മോഡലുകളുമൊന്നും നഗ്നതാ പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ മടി കാണിയ്ക്കാറില്ല. മാത്രവുമല്ല പലതാരങ്ങളും ഇടക്കിടെ തങ്ങളുടെ നഗ്നത ഇതാണെന്ന് ആരാധകരെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കാറുമുണ്ട്.

സൂപ്പര്‍മോഡല്‍ ഹെയ്ദി ക്ലമ്മും ഇക്കാര്യത്തില്‍ വ്യത്യസ്തയല്ല. തന്റെ രക്ഷിതാക്കള്‍ക്ക് മുന്നില്‍വരെ നഗ്നത കാണിക്കാന്‍ തനിക്ക് മടിയൊന്നുമില്ലെന്നാണ് മുപ്പത്തിയാറുകാരിയായ മോഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നഗ്നത തനിക്ക് വിശ്രമം പോലെയാണെന്നും അക്കാര്യത്തില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നും താരം പറയുന്നു.

ഇതൊക്കെ പറയുന്നതിനിടെ ഹെയ്ദി മറ്റൊരു രഹസ്യം കൂടി പുറത്തുവിട്ടു. തന്റെ മാതാപിതാക്കളും നഗ്നതാ പ്രദര്‍ശനത്തില്‍ അസ്വസ്ഥതയൊന്നുമില്ലാത്തവരാണെന്ന്. വീട്ടില്‍ ഇവര്‍ പലപ്പോഴും നഗ്നരായാണത്രേ നടക്കുന്നത്.

ഒരു പക്ഷേ എന്റെ ഈ മനോഭാവത്തിന് കാരണം വിലക്കുകളില്ലാത്ത ഒരു കുടുംബത്തില്‍ ജനിച്ചതായിരിക്കും. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്റെ കുടുംബം കടുംപിടുത്തം കാണിക്കാറില്ല. വീട്ടില്‍ എന്റെ അച്ഛനും അമ്മയും പലപ്പോഴും നഗ്നരായിട്ടിരിക്കാറുണ്ട്- ഹെയ്ദി പറഞ്ഞു.

എന്നാല്‍ അവര്‍ നഗ്നരായി നടക്കുന്നുവെന്ന് വച്ച് അവര്‍ ഹിപ്പികളാണെന്ന് കരുതരുത്. ഉദാഹരണമായി വസ്ത്രം മാറുന്നതിനും കുളിയ്ക്കുന്നതിനുമിടയില്‍ വല്ലവരും അറിയാതെ മുറി തുറക്കുകയോ കുളിമുറിയില്‍ കയറിവരുകയോ ചെയ്താല്‍ ഹോ എന്റെ ദൈവമേ എന്നും വിളിച്ച് അവര്‍ ശരീരം മറയ്ക്കാനും വാതില്‍ വലിച്ചടയ്ക്കാും ശ്രമിക്കാറില്ല എന്നുമാത്രം- ഹെയ്ദി വ്യക്തമാക്കി.

എന്തായാലും ഇക്കഥ കേട്ടുകഴിഞ്ഞാല്‍പ്പിന്നെ ഹെയ്ദി വസ്ത്രമുരിയുന്നതിനെ കുറ്റം പറയാന്‍ ആര്‍ക്കും തോന്നില്ല. അമ്മ വേലിചാടിയാല്‍ മകള്‍ മതിലുചാടും എന്നാണല്ലോ!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam