»   » ലിന്‍ഡ്‍സെ ലോഹന്‍ അഭിസാരികയാവുന്നു

ലിന്‍ഡ്‍സെ ലോഹന്‍ അഭിസാരികയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Lindsay Lohan
നടി ലിന്‍ഡ്‍സെ ലോഹന്‍ 'ഇന്‍ഫെര്‍ണൊ' എന്ന ചിത്രത്തില്‍ അഭിസാരികയാവുന്നു. ചിത്രത്തിന്റെ സ്വഭാവം കൊണ്ട് ഇത് തീയറ്ററിലൊത്തുമൊ എന്ന് ഒരു ഉറപ്പും ഇല്ല. അത്ര കൊടും ലൈംഗികതയാണ് ഈ ചിത്രത്തില്‍. മാത്യു വില്‍ഡ്‍നര്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 70കളിലെ പോണ്‍ ചിത്ര നായികയായിരുന്ന ലിന്‍ഡ ലവ്‍ലേസിനെയാണ് ലിന്‍ഡ്‍സെ ലോഹന്‍ ഈ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്.

ലിന്‍ഡ്‍സെ അവതരിപ്പിയ്ക്കുന്ന ലിന്‍ഡ എന്ന കഥാപാത്രത്തെ ഭര്‍ത്താവായ ചക്ക് ട്രെയ്നര്‍ ലൈംഗികമായും ശാരീരികമായും പീഡിപ്പിയ്ക്കുന്നതാണ് കഥാ വിഷയം.

ശാരീരികമായി ബന്ധപ്പെടുന്നതിനിടയില്‍ നായക കഥാപാത്രം ചക്ക് ട്രെയ്നര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ കുറച്ചൊന്നുമല്ല. അതിന് ശേഷം നായികയെ മര്‍ദ്ദിയ്ക്കുന്ന നായകന്‍, മര്‍ദ്ദന മുറിവില്‍ ചുംബിച്ച് 'മര്‍ദ്ദനം നല്ല സുഖമായിരുന്നില്ലേ?' എന്ന് ചോദിയ്ക്കുന്നുമുണ്ടത്രെ. നായകന്‍ നായികയെ ഒരു സംഘം ആളുകളെക്കൊണ്ട് ബലാല്‍സംഘം ചെയ്യിപ്പിയ്ക്കുന്നതാണ് മറ്റൊരു രംഗം.

ചിത്രത്തില്‍ ഒരു മികച്ച് റോളായിരുന്നത്രെ ലിന്‍ഡ്‍സെയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു. ലിന്‍ഡ്‍സെയ്ക്ക് കിട്ടിയ ഈ റോള്‍ അത്ര നല്ലതല്ലാത്തതാണെന്നാണ് ഹോളിവുഡ് വര്‍ത്തമാനം. ഇതിന് കാരണം ലിന്‍ഡ്‍സെ കൈയില്‍ കെട്ടിയിരിയ്ക്കുന്ന ശരീരത്തിലെ മദ്യത്തിന്റെ സാന്നിദ്ധ്യം അളക്കുന്ന യന്ത്രമാണ് !! അമിത മദ്യപാനം കാരണം ഒരിയ്ക്കല്‍ കാലിഫോര്‍ണിയയിലെ കോടതി കയറിയ ലിന്‍ഡ്‍സെയോട് കൈയില്‍ ഈ യന്ത്രം ധരിയ്ക്കാന്‍ ആവശ്യപ്പെട്ടത് ജഡ്ജി ആണ്. ഇടയ്ക്കിടെ ഇത് അധികൃതര്‍ പരിശോധിയ്ക്കും. ഈ പരിശോധന ഉള്ളതുകൊണ്ട് നടിയ്ക്ക് കാലിഫോര്‍ണിയ വിട്ട് എങ്ങും പോകാനാവില്ല. പ്രധാന ചിത്രീകരണം നടക്കുന്നത് ടെക്സാസിലാണ്. അതുകൊണ്ടാണ് നല്ല റോള്‍ നഷ്ടപ്പെട്ടതത്രെ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam