»   » ബീച്ചില്‍ ആമിയുടെ സാഹസിക പ്രകടനം

ബീച്ചില്‍ ആമിയുടെ സാഹസിക പ്രകടനം

Posted By: Super
Subscribe to Filmibeat Malayalam
Amy Whinehouse
പോപ്‌ താരം ആമി വൈന്‍ഹൗസ്‌ വീണ്ടും കുഴപ്പത്തില്‍. കരീബിയന്‍ ഹോട്ടല്‍ ബീച്ചില്‍ അര്‍ദ്ധ നഗ്നയായി ചുറ്റിയടിച്ചതാണ്‌ ആമിയെ വാര്‍ത്തകളിലെ താരമാക്കിയത്‌.

സുദീര്‍ഘമായ ലണ്ടന്‍ സന്ദര്‍ശനത്തിന്‌ ശേഷം കഴിഞ്ഞയാഴ്‌ചയാണ്‌ കൂട്ടുകാര്‍ക്കൊപ്പം ആമി വൈന്‍ഹൗസ്‌ അവധിക്കാലം ചെലവഴിയ്‌ക്കാന്‍ കരീബിയന്‍ തീരത്തെ കോട്ടണ്‍ ബേ വില്ലേജ്‌ ഹോട്ടലിലെത്തിയത്.

ബീച്ചില്‍ കൂട്ടുകാര്‍ക്കൊപ്പം വെയില്‍ കായുന്നതിനിടെയായിരുന്നു ഏവരെയും ഞെട്ടിച്ച പ്രകടനം ആമി പുറത്തെടുത്തത്‌. ബീച്ചിലെത്തി കുറച്ച്‌ നേരം വിശ്രമിച്ചതിന്‌ ശേഷം ബിക്കിനിയൂരി കടപ്പുറം മുഴുവന്‍ ഓടുകയായിരുന്നു.

ബീച്ചില്‍ അരയ്‌ക്ക്‌ മുകളില്‍ തുണിയൊന്നുമില്ലാതെ ആമിയെ കണ്ടവര്‍ ആദ്യമൊന്ന്‌ പകച്ചെങ്കിലും ക്യാമറയെടുത്ത്‌ സുന്ദരദൃശ്യം പകര്‍ത്താന്‍ മറന്നില്ല. തന്റെ മാറിട സൗന്ദര്യം ക്യാമറയില്‍ പകര്‍ത്തുന്നത്‌ കണ്ട്‌ താരം ചൂടായെങ്കിലും അതൊന്നും ആരും കാര്യമാക്കിയില്ലെന്ന്‌ സംഭവം കണ്ടവര്‍ പറയുന്നു.

ആമിയുടെ സാഹസിക പ്രകടനത്തിന്‌ സാക്ഷികളായി കാമുകന്‍ ഡാനിയും സുഹൃത്ത്‌ ജോഷ്‌ ബോമാനും ബീച്ചിലുണ്ടായിരുന്നു.

ആമിയ്‌ക്കെതിരെ ഹോട്ടല്‍ അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്‌. ഇത്തരം കാര്യങ്ങളൊന്നും അനുവദിയ്‌ക്കാനാവില്ലെന്നാണ്‌ ഹോട്ടല്‍ അധികൃതരുടെ നിലപാട്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam