»   » മിസ്റ്റര്‍ ബീന്‍ ഇനി വരില്ല

മിസ്റ്റര്‍ ബീന്‍ ഇനി വരില്ല

Posted By:
Subscribe to Filmibeat Malayalam
Rowan Atkinson
ഇനി മിസ്റ്റര്‍ ബീന്‍ ആകാന്‍ താത്പര്യമില്ലെന്ന് പ്രശസ്ത ഹോളിവുഡ് നടന്‍ റൊവാന്‍ അട്കിന്‍സണ്‍. അമ്പത്താറുകാരനായ അട്കിന്‍സണ്‍ ഇനിയും താന്‍ മിസ്റ്റര്‍ ബീന്‍ ആകാന്‍ പറ്റില്ലെന്ന് തോന്നിപ്പിച്ചത് തന്റെ പ്രായം തന്നെയാണ്.

ഇനിയും മിസ്റ്റര്‍ ബീനിനെ ഞാന്‍ അവതരിപ്പിയ്ക്കുന്നത് ശരിയല്ലെന്ന് തോന്നുന്നു. എനിയ്ക്ക് പ്രായമേറിയിരിക്കുന്നു. കാര്‍ട്ടൂണിലെ പോലെ എന്നും ഒരേ പ്രായത്തിലിരിക്കുന്ന മിസ്റ്റര്‍ ബീനിനെയാണ് എനിയ്ക്കിഷ്ടം-അട്കിന്‍സണ്‍ പറഞ്ഞു.

മിസ്റ്റര്‍ ബീന്‍ വയസ്സിനും കാലത്തിനും അതീതനാണ്. എന്നാല്‍ താന്‍ അങ്ങനെയല്ല. അതിനാല്‍ ഇനിയും ബീന്‍ ആകാന്‍ താത്പര്യപ്പെടുന്നില്ലെന്ന് അട്കിന്‍സണ്‍ പറഞ്ഞു.

English summary
At 56, Rowan Atkinson, best remembered as Mr.Bean, doubts if viewers will get a chance to see any new adventures of the comical character because now he feels too old to play it. 'I've got a feeling I probably won't play the character (Mr.Bean) again. Never say never, but I just feel I'm getting too old for it. I've always liked Mr Bean as a cartoon-like figure, who doesn't really age much,' dailymail.co.uk quoted Atkinson as saying.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam