»   » ജെന്നി നഗ്നയായി; ഞെട്ടിയത് മെയര്‍

ജെന്നി നഗ്നയായി; ഞെട്ടിയത് മെയര്‍

Subscribe to Filmibeat Malayalam
Jennifer Hawkins
ഫാഷന്‍ വേള്‍ഡില്‍ നഗ്നതാ പ്രദര്‍ശനം അത്രവലിയ സംഭവമൊന്നുമല്ല, ഒരു ചായ കുടിയ്ക്കുന്ന ലാഘവത്തോടെ അത് അവിടെ നടക്കും. എന്നാല്‍ ജെന്നിഫര്‍ ഹോക്കിന്‍സ് തുണിയഴിച്ചത് ചിലരെയെങ്കിലും ഞെട്ടിച്ചു. ആസ്‌ത്രേലിയയിലെ റീട്ടെയില്‍ ഭീമനായ മെയര്‍ കമ്പനിയുടെ ചീഫ് ബെര്‍ണി ബ്രൂക്ക്‌സാണ് ജെന്നിഫറിന്റെ നഗ്ന ചിത്രങ്ങള്‍ കണ്ട് അസ്വസ്ഥനായത്.

കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായി നിന്ന് വര്‍ഷാവര്‍ഷം ഒരു മില്യണ്‍ ഡോളര്‍ വാങ്ങി കീശയിലിടുന്ന താരം ക്യമറയ്ക്ക് മുമ്പില്‍ തുണിയഴിച്ചതാണ് മെയര്‍ ചീഫിനെ ഞെട്ടിച്ചത്. ഫാഷന്‍ മാഗസിനായ മേരി ക്ലയറിന് വേണ്ടിയാണ് ജന്നിഫര്‍ ഹോക്കിന്‍സ് ഉടുതുണിയില്ലാതെ പ്രത്യക്ഷപ്പെടാന്‍ തയാറായത്.

മൂന്‍ മിസ് യൂണിവേഴ്‌സ് കൂടിയായ ജെന്നിഫറുമായുള്ള നാല് വര്‍ഷത്തെ കരാര്‍ തുടരുമോയെന്ന കാര്യത്തില്‍ തീരുമാനമൊന്നും പറയാന്‍ ബെര്‍ണി തയാറായിട്ടില്ല. ഫോട്ടോഷൂട്ടിനെക്കുറിച്ച് തങ്ങള്‍ക്ക് ഒരു മുന്നറിയിപ്പെങ്കിലും തരാമായിരുന്നുവെന്നാണ് മെയര്‍ ചീഫ് ഇപ്പോള്‍ പറയുന്നത്.

'പോസറ്റീവ് ഫീമെയില്‍ ബോഡി ഇമേജ്' എന്ന കണ്‍സെപ്റ്റിലാണ് മോഡല്‍ നഗ്നതാപ്രദര്‍ശനത്തിന് തയാറായതെങ്കിലും ഒരു നെഗറ്റീവ് ഇമേജാണ് താരത്തിന് ഇതോടെ കൈവന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാധാരണ സ്ത്രീയുടെ ശരീരത്തെക്കുറിച്ച് ജെന്നിഫറിന് ഒന്നുമറിയില്ലെന്നാണ് വിമര്‍ശകര്‍ കുറ്റപ്പെടുത്തലുകള്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam