»   » മിലേ സൈറസ് പുതിയ കാമുകനെ തേടുന്നു

മിലേ സൈറസ് പുതിയ കാമുകനെ തേടുന്നു

Posted By:
Subscribe to Filmibeat Malayalam
Miley Cyrus
നടിയും പോപ് ഗായികയുമായ മിലെ സൈറസ് കാമുകനെ തേടുകയാണ് കഴിഞ്ഞ കുറേക്കാലമായി നടനായ ലിയാം ഹെംസ്‍വര്‍ത്തുമായിട്ടായിരുന്നു മിലെയുടെ ചങ്ങാത്തം. അതൊക്കെ തകര്‍ന്ന് 'എന്നെ ആരെങ്കിലും ഒന്ന് പ്രേമിയ്ക്കൂ' എന്ന് പറഞ്ഞ് നടക്കുകയാണ് മിലെ ഇപ്പോള്‍.

മിലെയുടെ ലോസ് ഏഞ്ജലസിലെ വീട്ടില്‍ വച്ച് ഇരുവരും തമ്മില്‍ പൊരിഞ്ഞ വഴക്ക് നടത്തിയത്രെ. കഴിഞ്ഞ കുറേക്കാലമായി മിലെയുടെ വീട്ടിലായിരുന്നു ലിയാം താമസിച്ചിരുന്നത്. 2009 ല്‍ തുടങ്ങിയ ചങ്ങാത്തമായിരുന്നു ഇത്. വഴക്ക് കഴിഞ്ഞ് സ്വന്തം സാധനങ്ങളൊക്കെ എടുത്ത് ലിയാം സ്ഥലം വിട്ടെന്നാണ് വര്‍ത്തമാനം.

ഇരുവരും തമ്മിലുള്ള പ്രശ്നത്തിന് എന്താണ് കാര്യം എന്ന് ഇതുവരെ വെളിവായിട്ടില്ല. എങ്കിലും ചിലതൊക്കെ കേള്‍ക്കുന്നുണ്ട്. അഭിനയ രംഗത്ത് ലിയാമിന് ഈയിടെയായി നല്ല കൊയ്ത്താണ്. മികച്ച റോളുകള്‍ കിട്ടുന്നുമുണ്ട്. പക്ഷേ മിലെയ്ക്ക് അത് കണ്ടിട്ട് അസൂയ സഹിയ്ക്കുന്നില്ലത്രെ. പുതിയ ആന്റണി ഹോപ്കിന്‍സ് ചിത്രമായ അറേബ്യന്‍ നൈറ്റ്സില്‍ ലിയാമിന് നല്ല റോള്‍ കിട്ടിയിട്ടുണ്ട്. ഇത് മിലെയുടെ അസൂയ കൂട്ടിയിരിയ്ക്കാം. മാത്രമല്ല 17കാരിയായ മിലെയുടെ അച്ഛനും അമ്മയും ഇവരുടെ ചങ്ങാത്തത്തില്‍ ഇടപെടുന്നെന്നാണ് 20കാരനായ ലിയാമിന്റെ പരാതി. ലിയാം സ്വന്തം സഹോദരനോടൊപ്പം തങ്ങാനാണത്രെ ഇപ്പോള്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

പ്രണയം തകര്‍ന്നതായി മിലെയും സമ്മതിയ്ക്കുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam