ബോയ്ഫ്രണ്ട് ഇല്ല; ജെസിക്കയ്ക്ക് സങ്കടം

അഞ്ചുമാസം മുമ്പ് മിസ് ഇംഗ്ലണ്ടായി തിരഞ്ഞെടുക്ക്‌പെട്ട ജെസിക്കയ്ക്ക് ഇതേവരെ ഒരു കാമുകനെ ഒത്തുകിട്ടിയിട്ടില്ല. ഈ വാലന്റൈന്‍ ദിനത്തിലും അമ്മയുടെ സന്ദേശമല്ലാതെ ഒരു പ്രണയസന്ദേശവും തന്നെ തേടിയെത്തില്ലെന്ന് സങ്കടത്തിലാണ് ഈ നിയമവിദ്യാര്‍ഥി.
അഞ്ച് അടി 11 ഇഞ്ച് ഉയരമുള്ള തനിക്ക് ഈ ഉയരം തന്നെയാണ് പ്രണയത്തിന്റെ കാര്യത്തില്‍ വിലങ്ങാവുന്നതെന്നാണ് ജെസിക്ക പറയുന്നത്. കാര്യം മനസ്സിലായില്ലേ യുവാക്കള്‍ക്ക് ്‌ജെസിക്കയെക്കാള്‍ ഉയരം കുറവാണെന്ന്!
പക്ഷേ മൂന്നു വര്‍ഷം മുമ്പ് ജെസിക്കയ്ക്ക് ഒരു കാമുകന്‍ ഉണ്ടായിരുന്നുവത്രേ. പഠനശേഷം കോളെജ് വിട്ടതോടെ ഈ ബന്ധം അവസാനിക്കുകയും ചെയ്തു.
എന്തുതന്നെയായാലും ഉയരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്ത് ഒരു ബന്ധത്തിന് താനില്ലെന്നും ജെസിക്ക പറയുന്നു. കിട്ടുന്നെങ്കില്‍ നല്ല പൊക്കക്കാരന്‍ തന്നെ വേണമെന്ന് ചുരുക്കം.


Click it and Unblock the Notifications











