»   » സെക്‌സ് സിംബല്‍ ഇമേജ് തടവിന് സമം: റേക്വില്‍

സെക്‌സ് സിംബല്‍ ഇമേജ് തടവിന് സമം: റേക്വില്‍

Posted By:
Subscribe to Filmibeat Malayalam
Raquel Welch
സാധാരണ നിലയില്‍ സെക്‌സ് സിംബലുകളായി വാഴ്ത്തപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ് ഹോളിവുഡ് നടിമാര്‍, പലരും ഈ പദവി കിട്ടാനായി കാട്ടിക്കൂട്ടുന്നകാര്യങ്ങള്‍ക്കൊന്നും ഒരു കയ്യും കണക്കുമില്ല.

എന്നാല്‍ ഇവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ് താനെന്നാണ് ഹോളിവുഡ് താരം റേക്വില്‍ വെല്‍ഷ് പറയുന്നത്. എന്നാല്‍ ഇതിനകം തന്നെ റേക്വല്‍ ഒരു സെക്‌സ് സിംബല്‍ ആയി മാറിക്കഴിഞ്ഞുവെന്നത് മറ്റൊരു സത്യം.

തന്റെ ഈ ഇമേജ് ജയിലില്‍ക്കിടക്കുന്നതിന് തുല്യമാണെന്നാണ് താരം പറയുന്നത്. ഇത്തരമൊരു ഇമേജ് വന്നാല്‍ പിന്നെ അതില്‍ത്തന്നെ കുടുങ്ങിപ്പോകുമെന്നും പിന്നീട് രക്ഷപ്പെടാന്‍ കഴിയില്ലെന്നും താരം ചൂണ്ടിക്കാട്ടുന്നു.

ജയില്‍പ്പുള്ളികള്‍ പരോളിലിറങ്ങും പോലെ ഞാനും ഈ ഇമേജില്‍ നിന്നും പുറത്തുവരേണ്ടതുണ്ട്. നമ്മള്‍ ഒരു പോസ്റ്ററില്‍ വന്നുപോയാല്‍ എല്ലാവരാലും ആകര്‍ഷിക്കപ്പെടാന്‍ തുടങ്ങും. നിങ്ങളാരെന്നോ എന്തെന്നോ അവര്‍ ചിന്തിക്കില്ല.

പെണ്ണാണെന്നകാര്യത്തിന് മാത്രമാണ് ഇവിടെ പ്രാധാന്യം. പിന്നീട് അവര്‍ ഒരു പ്രത്യേക ഭാവത്തിലാണ് നമ്മളെ നോക്കുന്നത്.

ഈ രീതിയെ ആരും ഇഷ്ടപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല, ഇത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്- താരം പറയുന്നു.

എന്തായാലും സെക്‌സ് സിംബലാകാന്‍ താല്‍പര്യമില്ലെന്ന് പറയുന്നു റേക്വില്‍ എങ്ങനെയാണ് ഇതിനകം തന്നെ ഈ ഇമേജിലേയ്ക്ക് മാറിയതെന്ന് ചോദിച്ചാല്‍ കാരണം അജ്ഞാതം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam