»   » സാന്ദ്രയുടെ വിവാഹം തകര്‍ത്തത് നായകള്‍?

സാന്ദ്രയുടെ വിവാഹം തകര്‍ത്തത് നായകള്‍?

Posted By:
Subscribe to Filmibeat Malayalam
Sandra Bulock
ഓസ്‌കാര്‍ പുരസ്‌കാരം പിന്നാലെ വന്ന വിവാഹമോചന വാര്‍ത്ത എന്നിവയെല്ലാം സാന്ദ്ര ബുള്ളോക്കിനെ വാര്‍ത്തകളുടെ താരമാക്കിമാറ്റുകയാണ്. ഇപ്പോഴിതാ സാന്ദ്രയുടെ ഉറക്കവും വാര്‍ത്തയിടം നേടിയിരിക്കുന്നു.

ഉറക്കമെന്ന് പറയുമ്പോള്‍ അത് ഉറക്കമില്ലായ്മയാണെന്ന് തെറ്റിദ്ധരിക്കരുത്, നായകള്‍ക്കൊപ്പമുള്ള സാന്ദ്രയുടെ ഉറക്കത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. 9വളര്‍ത്തുപട്ടികള്‍ക്കൊപ്പമാണത്രേ സാന്ദ്ര കിടന്നുറങ്ങുന്നത്.

മോഡല്‍ മിഷേലുമായുള്ള ബന്ധത്തിന്റെ പേരിലാണ് സാന്ദ്ര ഭര്‍ത്താവായിരുന്ന ജെസ്സി ജെയിംസിനെ ഉപേക്ഷിച്ചത്. ജെയിംസ് പോയശേഷമാണ് നായകള്‍ക്കൊപ്പം ഉറക്കം തുടങ്ങിയതെന്ന് തെറ്റിദ്ധരിക്കരുത്. ജെയിംസിനൊപ്പം ആയിരുന്നപ്പോളും കിടക്കയില്‍ ഈ 9 പേരും സാന്ദ്രയ്്ക്ക് കൂട്ടുണ്ടായിരുന്നുവത്രേ.

ജെയിംസുമായി അടുത്തതില്‍ കാമുകി മിഷേലിന് വലിയ കുറ്റബോധമുണ്ട്, എന്നാല്‍ സാന്ദ്രയുടെ ഈ പ്രത്യേക സ്വഭാവമായിരിക്കും ജെയിംസിനെ മറ്റൊരു തണല്‍ തേടാന്‍ പ്രേരിപ്പിച്ചതെന്നാണ് അവര്‍ ചിന്തിക്കുന്നത്

ഓര്‍ക്കുമ്പോള്‍ എനിക്ക് വല്ലായ്മ തോന്നുന്നു, ജയിംസും സാന്ദ്രയും ഉറങ്ങിയിരുന്നത് ഈ നായകള്‍ക്കൊപ്പമായിരുന്നു- മിഷേല്‍ പറയുന്നു.

എന്നാല്‍ ഇതിനെക്കുറിച്ച് സാന്ദ്രയോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ- അതൊരു കിടപ്പുമുറിയാണ്, അവിടെ കൂടുതല്‍ നല്ലതായി ഒന്നുമില്ല, അവിടത്തെ പ്രത്യേകത എന്നത് ലൈംഗികതയാണ്. ഭര്‍ത്താവിനൊപ്പമായിരുന്നപ്പോള്‍ ഞാനും അതാഗ്രഹിച്ചിരുന്നു. എന്നാല്‍ എനിക്ക് ജെയിംസിനോട് സ്‌നേഹമുണ്ടായിരുന്നില്ല, ഞാനന്നും നിരാശയായിരുന്നു,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam