ലേഡി ഗാഗ മരിച്ചുവെന്ന് ഫേസ്‍ബുക്ക്

കാര്യമെന്തായിരുന്നുവെന്നല്ലേ ലേഡി ഗാഗ മരിച്ചുവെന്നായിരുന്നു ഫേസ്‍ബുക്കിലെ സന്ദേശം. ഹോട്ടല്‍മുറിയില്‍ മരിച്ചനിലിയല്‍ ഗാഗയെ കണ്ടെത്തുകയായിരുന്നുവെന്ന് വിശദീകരണവുമുണ്ടായിരുന്നു.
മരണത്തിനു തൊട്ടുമുന്‍പുള്ള ലേഡി ഗാഗയുടേതെന്ന കുറിപ്പോടെ ചില വിഡിയോ കഌപ്പുകള്‍ കൂടി വന്നതോടെ ലക്ഷക്കണക്കിന് ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീരിലാണ്ടു.
എന്നാല്‍ വാര്‍ത്തയും വിഡിയോ ചിത്രങ്ങളും വ്യാജമായിരുന്നെന്നു പിന്നീടു വ്യക്തമായി. എന്തായാലും സംഭവത്തിന് പി്ന്നില്‍ ആരാണെന്നകാര്യം അധികൃതര്‍ അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ലേഡി ഗാഗ താന്‍ രചിച്ച പാട്ടിന്റെ വരികള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ഷിക്കാഗോയിലെ റിബേക്ക ഫ്രാന്‍സസ്‌കാറ്റി രംഗത്തു വന്നത് അടുത്തയിടയാണ്. വിവാദമായ ഈ സംഭവവും വ്യാജമരണവാര്‍ത്തയുമായി വല്ല ബന്ധമുണ്ടോയെന്നകാര്യവും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.
lady gaga facebook music singer pop death america ലേഡി ഗാഗ പോപ് സംഗീതം ഗായിക മരണം ഫേസ്‍ബുക്ക് അമേരിക്ക


Click it and Unblock the Notifications