»   » മഡോണക്ക് പുതിയ കളിക്കൂട്ടുകാരന്‍

മഡോണക്ക് പുതിയ കളിക്കൂട്ടുകാരന്‍

Posted By:
Subscribe to Filmibeat Malayalam
Madonna eyes new toyboy after Jesus Luz
കളിക്കൂട്ടുകാരന്‍ ജീസസ് ലുസിന്റെ ഒഴിവിലേക്ക് മഡോണ പുതിയൊരാളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബ്രസീല്‍ മേഡല്‍ ജീസസ് ലുസുമായുള്ള പ്രണയപ്പനി തീര്‍ന്ന് ദിവസങ്ങള്‍ക്കകമാണ് പോപ് റാണി പുതിയൊരാളെ കണ്ടെത്തിയത്. ജോണ്‍ കൊര്‍ട്ടജെറേന എന്ന യുവമോഡലിനെയാണ് ഈ അമ്പത്തിയൊന്നുകാരി വലയിലാക്കിയതെന്ന് ഡെയ്‌ലി മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു പാര്‍ട്ടിയില്‍ ജോണിനൊപ്പം മഡോണ പങ്കെടുത്തതോടെയാണ് പുതിയ ഗോസിപ്പ് ജീവന്‍ വെച്ചത്. ജോണിന്റെ വിവരങ്ങള്‍ കാര്യമായി തിരക്കിയ മഡോണ ന്യൂയോര്‍ക്കിലെ ചില ചടങ്ങുകളിലേക്ക് ജോണിനെ ക്ഷണിയ്ക്കാനും പദ്ധതിയിട്ടുണ്ടെന്ന് പാപ്പരാസികള്‍ പറയുന്നു.

സംവിധായകന്‍ ഗേ റിച്ചിയുമായുള്ള ദാമ്പത്യ ജീവിതം തകര്‍ന്ന് അധികം കഴിയും മുമ്പെയാണ് മഡോണ ജീസസ് ലുസിനെ കൂട്ടുകാരനാക്കിയത്. അടുത്തിടെയാണ് ജീസസ്-മഡോണ റൊമാന്‍സിന് അന്ത്യമായത്. ജോണുമൊത്തുള്ള ചുറ്റല്‍ എത്രനാളുണ്ടാവുമെന്ന് കണ്ട് തന്നെ അറിയണം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam