»   » മുലയൂട്ടല്‍ ചിത്രത്തിനെന്താ കുഴപ്പം; മിറാന്‍ഡ

മുലയൂട്ടല്‍ ചിത്രത്തിനെന്താ കുഴപ്പം; മിറാന്‍ഡ

Posted By:
Subscribe to Filmibeat Malayalam
Miranda Kerr breast feeding pic
മുലയൂട്ടല്‍ ചിത്രത്തിനെന്താ കുഴപ്പം, ചോദിയ്ക്കുന്നത് ആസ്‌ത്രേലിയന്‍ സൂപ്പര്‍ മോഡല്‍ മിറാന്‍ഡകെറാണ്. മകന്‍ ഫഌന്നിനെ മുലയൂട്ടുന്ന ചിത്രം ബ്ലോഗിലിട്ടതോടെയാണ് മിറാന്‍ഡ വിവാദത്തിലകപ്പെട്ടത്.

ഭര്‍ത്താവ് ഓര്‍ലാന്റോ ബ്ലൂമാണ് മിറാന്‍ഡയുടെയും മകന്റെ ചിത്രം ക്യാമറയിലാക്കിയത്. മുലയൂട്ടലിന് കൂടുതല്‍ പ്രചാരം നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് ചിത്രം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതെന്ന് താരം പറയുന്നു. ഇത് മക്കളെ മുലയൂട്ടാന്‍ മടിയ്ക്കുന്ന അമ്മമാര്‍ക്ക് പ്രചോദനമാവുമെന്നാണ് മിറാന്‍ഡയുടെ വാദം.

മാതൃത്വത്തിന്റെ ഏറ്റവും സുന്ദരമായ അവസ്ഥയാണത്. ഞാനതിനെ ഇഷ്ടപ്പെടുന്നു. എല്ലാ അമ്മാരും ആ സുന്ദരമായ മൂഹുര്‍ത്തം അനുഭവിച്ചറിയണം.

ഇതിനൊക്കെ അപ്പുറം ലോകമെങ്ങും മാറിട ചിത്രങ്ങള്‍ ഇന്ന് സുലഭമാണ്. സ്വിംസ്യൂട്ടുകളും മറ്റു ഫാഷന്‍ വസ്ത്രങ്ങളും എല്ലാം ഇതിനുള്ള അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. മുലയൂട്ടുന്ന അമ്മാരുടെ ചിത്രങ്ങളെക്കാള്‍ കൂടുതലാണിതെന്നും മിരാന്‍ഡ പറയുന്നു.

English summary
Miranda Kerr has explained as to why she shared a snap of her breastfeeding newborn son Flynn. The Aussie supermodel caused a stir when she posted the picture taken by husband Orlando Bloom on her blog, reports a website.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam