»   » 83ലും കെട്ടാനൊരുങ്ങി പ്ലേബോയ് മുതലാളി

83ലും കെട്ടാനൊരുങ്ങി പ്ലേബോയ് മുതലാളി

Posted By:
Subscribe to Filmibeat Malayalam
Kristina and Karissa Shannon, Hugh Hefner And Crystal Harris
പ്ലേബായി മുതലാളി ഹഗ് ഹെഫ്‌നര്‍ വിവാഹിതനാവാന്‍ ആലോചിയ്ക്കുന്നു. ഇതിലെന്താണ് വലിയ കാര്യമെന്നല്ല?, ലോകമെമ്പാടുമുള്ള അശ്ലീല വ്യാപാരത്തിന്റെ തലതൊട്ടപ്പനായ ഹെഫ്‌നര്‍ എണ്‍പത്തിമൂന്നാം വയസ്സിലാണ് പുതിയൊരു മംഗല്യത്തെപ്പറ്റി ആലോചിയ്ക്കുന്നത്.

കൂട്ടുകാരിയായ ക്രിസ്റ്റല്‍ ഹാരിസിനെ വിവാഹം കഴിയ്ക്കാനാണ് ഈ പോണ്‍ രാജാവിന്റെ ആലോചനയെന്ന് ഗോസിപ്പ്‌ബ്ലെന്‍ഡര്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ കക്ഷിയുടെ മറുപടി രസകരമായിരുന്നു. "തീര്‍ച്ചയായി എനിയ്ക്കതിന് സാധിയ്ക്കും, അവളെ ഞാന്‍ നന്നായി നോക്കും, അവള്‍ക്ക് ആവശ്യമായ സ്‌നേഹം പകര്‍ന്ന് നല്‍കും. ഇരുപത് വയസ്സിലെ കുസൃതിത്തരങ്ങള്‍ ഒപ്പിയ്ക്കാന്‍ എനിയ്ക്കിപ്പോഴും കഴിയും". ഈ വയസ്സാംകാലത്തും പുള്ളിയുടെ പറച്ചില്‍ ഇങ്ങനെയൊക്കെയാണ്.

ഒന്നര വര്‍ഷം മുമ്പാണ് ഹെഫ്‌നര്‍ ഇരുപത്തിമൂന്നുകാരിയായ ക്രിസ്റ്റി ഹാരിസുമായി ഡേറ്റിങ്ങില്‍ ഏര്‍പ്പെട്ടത്. ഇരുപതിലെത്തി നില്‍ക്കുന്ന ക്രിസ്റ്റീന-കാരിസ ഇരട്ട സഹോദരിമാര്‍ കൂട്ടുകാരികളായിരുന്നപ്പോള്‍ തന്നെയായിരുന്നു ഹെഫ്‌നര്‍ പുതിയ ഗേള്‍ ഫ്രണ്ട്‌സിനെ തേടിപ്പോയത്.

ജനുവരിയില്‍ ക്രിസ്റ്റി ഹാരിസുമായുള്ള പ്രണയം സീരിയസാണെന്ന കാര്യവും കക്ഷി വെളിപ്പെടുത്തി. ക്രിസ്റ്റിയ്ക്ക് വേണ്ടി മറ്റു കൂട്ടുകാരികളെയെല്ലാം വെറൊരു വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിയ്ക്കാനും ഹെഫ്‌നര്‍ തയാറായി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam