»   » ചരിത്രമെഴുതി ബ്ലിഗ്ലോ; സാന്ദ്ര, ജെഫ് നടീനടന്‍മാര്‍

ചരിത്രമെഴുതി ബ്ലിഗ്ലോ; സാന്ദ്ര, ജെഫ് നടീനടന്‍മാര്‍

Posted By:
Subscribe to Filmibeat Malayalam
Hurt Locker dominates Oscar
ലോസാഞ്ചല്‍സ്: ഇറാഖ് യുദ്ധത്തിന്റെ കഥ പറഞ്ഞ ദ ഹര്‍ട്ട് ലോക്കര്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌ക്കാരം സ്വന്തമാക്കി. ഈ ചിത്രം സംവിധാനം ചെയ്ത കാതറിന്‍ ബിഗ്ലോയാണ് മികച്ച സംവിധായിക. ക്രേസി ഹാര്‍ട്ടിലെ അഭിനയത്തിന് ജെഫ് ബ്രിഡ്ജസ് മികച്ച നടനും ദ ബ്ലൈന്‍ഡ് സൈഡിലെ അഭിനയത്തിന് സാന്ദ്രാ ബുള്ളോക്ക് മികച്ച നടിയുമായി. മികച്ച വിദേശ ഭാഷാ ചിത്രം അര്‍ജന്റീനയില്‍ നിന്നുള്ള ദ സീക്രട്ട് ഇന്‍ ദെയര്‍ ഐസ്.

ക്വന്റിന്‍ ടരാന്റീനോ സംവിധാനം ചെയ്ത ഗ്ലോറിയസ് ബാസ്റ്റര്‍ഡിസിലെ താരം ക്രിസ്റ്റഫ് വോള്‍ട്‌സിന് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചു. പ്രെഷ്യസിലെ അഭിനയത്തിന് മൊണീക് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. മികച്ച അനിമേഷന്‍ ചിത്രം അപ്. മികച്ച ഗാനം ദ് വെയറി കൈന്‍ഡ് (ക്രേസി ഹേര്‍ട്ട്). ഹൃസ്വ ഡോക്യുമെന്ററി വിഭാഗത്തില്‍ റോജര്‍ റോസ് വില്യംസും എലിനോര്‍ ബുര്‍ക്കറ്റും സംവിധാനം ചെയ്ത മ്യൂസിക് ബൈ പ്രൊവിഡന്‍സ് നേടി. നിക്കോളാസ് ഷെമര്‍ക്കിന്‍ സംവിധാനം ചെയ്ത ലോഗാരമയാണ് മികച്ച അനിമേഷറ്റ് ഹൃസ്വ ചിത്രം.

കൊഡാക് തിയറ്ററില്‍ നടന്ന വര്‍ണ്ണശബളമായ ചടങ്ങിലാണ് 82ാമത് ഓസ്‌കാര്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ലോക വനിതാ ദിനത്തില്‍ തന്നെ ചരിത്രത്തിലാദ്യമായി ഒരു വനിതയ്ക്ക് സംവിധാനത്തിനുള്ള ഓസ്‌കാര്‍ പുരസ്‌ക്കാരം ലഭിച്ചത് മറ്റൊരു അപൂര്‍വതയായി.

ഏറ്റവും വലിയ പണംവാരിപ്പടമെന്ന ബഹുമതിയുമായെത്തിയ അവതാറിന് ഓസ്‌കാര്‍ നിശയില്‍ വേണ്ട തിളങ്ങാന്‍ കഴിഞ്ഞില്ല. ഒമ്പത് നോമിനേഷനുകളുമായി ഹര്‍ട്ട് ലോക്കറും അവതാറും തമ്മില്‍ മത്സരിച്ചെങ്കിലും രണ്ട് അവാര്‍ഡുകള്‍ നേടാനെ ബ്രഹ്മാണ്ഡ ചിത്രമായ അവതാറിന് കഴിഞ്ഞുള്ളൂ. മികച്ച സംവിധായക പുരസ്‌ക്കാരത്തില്‍ കാതറിന്‍ ബ്ലിഗ്ലോ പിന്നാലാക്കിയവരില്‍ ഒരാള്‍ തന്റെ മുന്‍ഭര്‍ത്താവും അവതാറിന്റെ സംവിധായകനുമായ ജെയിംസ് കാമറൂണിനെ തന്നെയായിരുന്നു.

തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഹാര്‍ട്ട് ലോക്കര്‍ തിരക്കഥ രചിച്ച മാര്‍ക് ബോര്‍ഡ് നേടി. ഛായാഗ്രഹണംമൗറോ ഫിയോര്‍അവതാര്‍, ചമയം ബാര്‍നി ബാര്‍മന്‍, മിഡ്‌നി ഹാള്‍, ജോല്‍ ഹാര്‍ലോ-ചിത്രം സ്റ്റാര്‍ ട്രെക്ക്. അവതാറിനാണ് കലാസംവിധാനത്തിനുള്ള പുരസ്‌കാരം. ശബ്ദലേഖനം ദ ഹര്‍ട്ട് ലോക്കര്‍ -പോള്‍ ഓട്ടോസണ്‍. സാന്‍ഡി പവല്‍ യങ് വിക്്‌ടോറിയ എന്ന ചിത്രത്തിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് നേടി. ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡും ദ ഹര്‍ട്ട് ലോക്കറിനാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam