»   » ആഞ്‌ജലീന മുലയൂട്ടുന്ന പ്രതിമ ഒരുങ്ങുന്നു

ആഞ്‌ജലീന മുലയൂട്ടുന്ന പ്രതിമ ഒരുങ്ങുന്നു

Subscribe to Filmibeat Malayalam
Angelina Jolie breast-feeding sculpture
അന്നും ഇന്നും ആഞ്‌ജലീന ജോളി ഹോളിവുഡിലെ ഹോട്ടസ്‌റ്റ്‌ താരമാണ്‌. നടിയെന്നപോലെതന്നെ കുട്ടികളെ ദത്തെടുത്ത്‌ വളര്‍ത്തുന്നതിലും ജോളിയും ഭര്‍ത്താവും നടനുമായ ബ്രാഡ്‌ പിറ്റും പ്രശസ്‌തരാണ്‌.

ഇനിയിതാ മുലയൂട്ടലിന്റെ കാര്യത്തിലും ജോളി മാതൃകയാവാന്‍ പോകുന്നു. നഗ്നയായ ജോളി ഇരട്ടകളെ മുലയൂട്ടുന്ന ഒരു പ്രതിമയാണ്‌ മുലയൂട്ടാന്‍ മടിക്കുന്ന അമ്മമാര്‍ക്ക്‌ മാതൃകയാവുക. ഒക്‌ലഹോമ നഗരത്തിലാണ്‌ ജോളിയുടെ നഗ്നപ്രതിമ തയ്യാറാവുന്നത്‌.

ഡബ്ല്യൂ എന്ന മാഗസിനില്‍ ഇതിന്‌ മുമ്പ്‌ തന്റെ ഇരട്ടക്കുട്ടികളെ പാലൂട്ടുന്ന അര്‍ധനഗ്നയായ ജോളിയുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇത്‌ കണ്ട ഡാനിയല്‍ എഡ്വാര്‍ഡ്‌സ്‌ എന്ന ശില്‍പിയാണ്‌ ഈ ചിത്രം ശില്‍പമാക്കി മാറ്റാമെന്ന്‌ ചിന്തിച്ചത്‌.

ഫാന്റം ഫിനാന്‍സ്‌ എന്ന കമ്പനി ശില്‍പത്തിന്റെ നിര്‍മ്മാണച്ചെലവ്‌ വഹിക്കാമെന്ന്‌ ഏല്‍ക്കുകയും ചെയ്‌തു. കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മമാരുടെ എണ്ണം കുറഞ്ഞുവരുകയാണ്‌ ജോളി മുലയൂട്ടുന്ന പ്രതിമ കണ്ടിട്ടെങ്കിലും അമ്മമാര്‍ മനസ്സുമാറി കുഞ്ഞുങ്ങള്‍ക്ക്‌ മുലപ്പാല്‍ നല്‍കാന്‍ തയ്യാറാകുമെന്നാണ്‌ ഞങ്ങളുടെ വിശ്വാസം -ഫാന്റം ഫിനാന്‍ഷ്യല്‍ എന്ന സ്ഥാപനത്തിന്റെ അധികാരികള്‍ പറഞ്ഞു.

സെപ്‌റ്റംബര്‍ മാസത്തില്‍ ശില്‍പം അനാച്ഛാദനം ചെയ്യും. 'ലാന്റ്‌മാര്‍ക്ക്‌ ഫോര്‍ ബ്രസ്‌റ്റ്‌ഫീഡിങ്‌ ' എന്നാണ്‌ ശില്‍പത്തിന്‌ പേരിട്ടിരിക്കുന്നത്‌. തനിക്കായി ഒരു ശില്‍പം ഒരുങ്ങുന്നുണ്ടെന്നറിഞ്ഞ ജോളി വലിയ സന്തോഷത്തിലാണ്‌. പ്രതിമയുടെ പണിതീര്‍ന്നാല്‍ ഭര്‍ത്താവുമൊത്ത്‌ അത്‌ സന്ദര്‍ശിക്കാനും ജോളി തീരുമാനിച്ചിട്ടുണ്ട്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam