»   » മാംസം കൊണ്ട് ബിക്കിനി; ലേഡി ഗാഗ കുരുക്കില്‍

മാംസം കൊണ്ട് ബിക്കിനി; ലേഡി ഗാഗ കുരുക്കില്‍

Posted By:
Subscribe to Filmibeat Malayalam
Lady Gaga
ഗായിക ലേഡി ഗാഗ എന്തു ചെയ്താലും അത് വാര്‍ത്തയാണ്, ചിലതൊക്കെ വന്‍ വിവാദങ്ങളുമാകാറുണ്ട്. ഇപ്പോഴിതാ ഗാഗ വീണ്ടുമൊരു വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നു.

ഇത്തവണ മാംസം കൊണ്ടുള്ള ബിക്കിനി ധരിച്ചാണ് ഗാഗ വിവാദം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. മാംസം കൊണ്ട് ബിക്കിനി മൃഗസ്‌നേഹികള്‍ കേട്ടാല്‍ സഹിക്കുമോ, സഹിക്കില്ല സംഭവത്തില്‍ ഗാഗയ്‌ക്കെതിരെ മൃഗങ്ങളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പെറ്റ രംഗത്തെത്തിക്കഴിഞ്ഞു.

ജപ്പാനില് നിന്നും പുറത്തിറങ്ങുന്ന വോഗ് മാസികകയ്ക്കുവേണ്ടിയാണ് ഗാഗ മൃഗമാംസം വസ്ത്രമാക്കി പോസ് ചെയ്തത്. ഗാഗയുടെ വസ്ത്രത്തിന്റെ ഭംഗിയല്ല മൃഗങ്ങലോടുള്ള ക്രൂരതയാണ് ഇവിടെ കാര്യമായെടുക്കേണ്ടതെന്ന് പെറ്റ പ്രസിഡന്റ് ഇന്‍ഗ്രിഡ് നെവ്കിര്‍ക് പറഞ്ഞു.

മാംസം ക്രൂരതയുടെ പ്രതീകമാണെന്നകാര്യം ഗാഗ മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2009ല്‍ പെറ്റയ്ക്കായുള്ള ഒരു പ്രചരണത്തില്‍ ഗാഗ പങ്കെടുത്തിരുന്നു. ഫര്‍ അണിയുന്നതിനേക്കാള്‍ നഗ്‌നയാകുന്നതാണ് നന്നെന്നായിരുന്നു അന്ന് ഗാഗയുടെ വാദം. എന്നാല്‍ ഇന്ന് മറിച്ചും.


Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam