»   » പാരീസ്‌ നഗ്നനൃത്തം ചെയ്‌തുവെന്ന്‌ ആരോപണം

പാരീസ്‌ നഗ്നനൃത്തം ചെയ്‌തുവെന്ന്‌ ആരോപണം

Subscribe to Filmibeat Malayalam
Paris Hilton
വിവാദങ്ങള്‍ പാരീസിന്‌ പുതുമയല്ല. അതില്‍ അല്‌പം കാര്യമുണ്ടെങ്കില്‍ താരം മിണ്ടാതിരിയ്‌ക്കാറാണ്‌ പതിവ്‌. എന്നാല്‍ കഴിഞ്ഞ ദിവസം പാരീസിനെതിരെ ഉയര്‍ന്ന ആരോപണം ഇത്തിരി കടുത്തു പോയി.

ചൂതാട്ട നഗരമായ ലാസ്‌ വേഗാസിലെ ഒരു ഹോട്ടലില്‍ പാരീസ്‌ നഗ്നനൃത്തമാടിയെന്ന അപവാദമാണ്‌ ഹോളിവുഡില്‍ ഇപ്പോള്‍ പ്രചരിയ്‌ക്കുന്നത്‌.ഹോളിവുഡ്‌ സുന്ദരിയുടെ തരികിടകളെപ്പറ്റിയുള്ള സിക്‌സ്‌ ഡിഗ്രീസ്‌ ഓഫ്‌ പാരീസ്‌ ഹില്‍ട്ടണ്‍ എന്ന പുസ്‌തകത്തിലാണ്‌ ഇക്കാര്യം പരാമര്‍ശിയ്‌ക്കുന്നത്‌.

പാരീസിനൊപ്പം ഹോട്ടല്‍ നഗ്ന നൃത്തമാടിയ എലിസബത്ത്‌ ജാവ്‌റിയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ധനികര്‍ക്ക്‌ വേണ്ടിയുള്ള പാര്‍ട്ടിയിലാണ്‌ നഗ്ന നൃത്തം നടക്കാറുള്ളത്‌. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ ഇഷ്ടപ്പെട്ട സ്‌ത്രീകള്‍ക്ക്‌ വേണ്ടി പണം വാരിയെറിയാറുണ്ട്‌.

ഒരിയ്‌ക്കല്‍ പാരീസും ഇവിടെ നഗ്നനൃത്തം ചെയ്യാനെത്തിയിരുന്നു. പാര്‍ട്ടിയില്‍ നൃത്തം ചെയ്‌തതിന്‌ അയ്യായിരം ഡോളര്‍ വരെ തനിയ്‌ക്ക്‌ കിട്ടിയിട്ടുണ്ടെന്ന്‌ എലിസബത്ത്‌ പറയുന്നു. എന്നാല്‍ പാരീസ്‌ പണം വാങ്ങിയതായി അറിവില്ലെന്നും അവര്‍ വ്യക്തമാക്കി.

എന്തായാലും പുതിയ ആരോപണം പാരീസ്‌ ഹില്‍ട്ടണ്‍ നിഷേധിച്ചിട്ടുണ്ട്‌. ഇത്‌ മുഴുവന്‍ പച്ചക്കള്ളമാണെന്നാണ്‌ താരവുമായി അടുത്തവൃത്തങ്ങളുടെ പ്രതികരണം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam