നഗ്നയായത് താനല്ല ഡ്യൂപ്പാണെന്ന് ഫ്രെയ്ദ

ചിത്രത്തിലെ ലവ് മേക്കിങ് രംഗങ്ങളില്‍ പിന്റൊ നന്നായി അഭിനയിച്ചുവെന്ന് സംവിധായകനും സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാല്‍ സ്‌ക്രീനില്‍ നഗ്നയായത് താനല്ലെന്നും രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് തന്റെ ഡ്യൂപ്പാണെന്നും പിന്റൊ ആണയിടുന്നു. ആ രംഗങ്ങളില്‍ അഭിനയത്തിനുള്ള സാധ്യത വളരെ കുറവായിരുന്നു. അതു കൊണ്ടു തന്നെ അത് ചെയ്യാന്‍ ഡ്യൂപ്പ് മതിയെന്ന് സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു-പിന്റൊ പറയുന്നു.
2006ല്‍ പുറത്തിറങ്ങിയ ദ ഫാള്‍, ദ സെല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തര്‍സേം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇമോര്‍ട്ടല്‍. ഗ്രീക്ക് കാവ്യമായ ഇമോര്‍ട്ടലിനെ ഉപജീവിച്ച് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ പെഡ്ര എന്ന പുരോഹിതയുടെ വേഷത്തിലാണ് ഫ്രെയ്ദ അഭിനയിക്കുന്നത്. ദുഷ്ടശക്തികളുടെ രാജാവായ ഹൈഫീരിയന്റെ വേഷത്തില്‍ മിക്കിയും എത്തുന്നു.


Click it and Unblock the Notifications











