»   » ടോംബ് റെയ്‍ഡറിലേക്ക് കാര്‍ദാഷിയാന്‍

ടോംബ് റെയ്‍ഡറിലേക്ക് കാര്‍ദാഷിയാന്‍

Posted By:
Subscribe to Filmibeat Malayalam
Kardashian to replace Jolie in Tomb Raider sequel?
ഹോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ടോംബ് റെയ്ഡര്‍ സീരിസിലെ ഏറ്റവും പുതിയ ചിത്രത്തില്‍ ആഞജലീന ജൊലിയ്ക്ക് പകരം കിം കാര്‍ദാഷിയാനെ കാസ്റ്റ് ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍. ടോംബ് റെയ്ഡറിന്റെ പുതിയ ഇന്‍സ്റ്റാള്‍മെന്റില്‍ ആഞജലീന ഉണ്ടാവില്ലെന്ന് നിര്‍മാതാക്കളിലൊരാളായ ഡാന്‍ ലിന്‍ കഴിഞ്ഞ വര്‍ഷം തന്നെ വ്യക്തമാക്കിയിരുന്നു.

ആക്ഷനും അഡ്വഞ്ചറും മുഖമുദ്രയാക്കിയ ഈ ടോംബ് റെയ്ഡര്‍ സിനിമയിലേക്ക് യുവതാരങ്ങളെ നായികമാരാക്കാനാണ് നിര്‍മാതാക്കള്‍ക്ക് താത്പര്യമത്രേ. നേരത്തെ ട്രാന്‍സ്‌ഫോമേഴ്‌സ് ഹീറോയിന്‍ മേഗന്‍ ഫോക്‌സിന്റെ പേരും ഈ റോളിലേക്ക് പരിഗണിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് മേഗന്‍ തന്നെ തള്ളിക്കളഞ്ഞു.

ആക്ഷന്‍ സിനിമയാണെങ്കിലും കൂടുതല്‍ കൗമാരപ്രേക്ഷകരെ ആകര്‍ഷിയ്ക്കാന്‍ ലാറ ക്രാഫ്റ്റിന്റെ വേഷം കുറച്ചുകൂടി രസകരമായി അവതരിപ്പിയ്ക്കണമെന്നാണ് കിം ആഗ്രഹിയ്ക്കുന്നത്.പുതിയ ടോംബ് റെയ്ഡര്‍ മൂവി 3ഡിയിലായിരിക്കും ചിത്രീകരിയ്ക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam