»   » സ്റ്റീവും ആപ്പിളും വെള്ളിത്തിരയിലേക്ക്

സ്റ്റീവും ആപ്പിളും വെള്ളിത്തിരയിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Steve Jobs
സിനിമാക്കഥകളെ വെല്ലുന്ന ടെക് ഗുരു സ്റ്റീവ് ജോബ്‌സിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ലോകമറിയുന്ന പ്രശസ്തരുടെ ജീവിതങ്ങള്‍ സിനിമയാക്കി പണംവാരിയ ഹോളിവുഡ് തന്നെയാണ് ആപ്പിള്‍ സ്ഥാപകന്റെ കഥയും സിനിമയാക്കുന്നത്.

ഹോളിവുഡിലെ വമ്പന്‍ നിര്‍മാണ കമ്പനിയായ സോണി പിക്‌ചേഴ്‌സ് സ്റ്റീവ് ജോബ്‌സ് എന്ന ഔദ്യോഗിക ജീവചരിത്ര പുസ്തകത്തിന്റെ ചലച്ചിത്രാവകാശം രചയിതാവ് വാള്‍ട്ടര്‍ ഐ.സാക്‌സനില്‍ നിന്ന് സ്വന്തമാക്കിക്കഴിഞ്ഞു.. ടൈം മാസികയുടെ മുന്‍ മാനേജിങ് എഡിറ്ററായിരുന്ന വാള്‍ട്ടര്‍ ഐ.സാക്‌സന്‍ രണ്ടുവര്‍ഷമെടുത്ത് നാല്‍പതോളം അഭിമുഖങ്ങളിലൂടെയും ജോബ്‌സിന്റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി നിരന്തരമായ കൂടിക്കാഴ്ചകളിലൂടെയുമാണ് ജീവചരിത്രം രചിച്ചത്.

'ഐ സ്റ്റീവ്, ദ ബുക്ക് ഓഫ് ജോബ്‌സ്' എന്ന് പേരിട്ടിരുന്ന ജീവചരിത്ര പുസ്തകത്തിന് സ്റ്റീവ് ജോബ്‌സ് എന്നാണ് പുതിയ പേര്. ഒക്ടോബര്‍ അവസാനത്തോടെ വിപണിയിലെത്തുന്ന പുസ്തകത്തിന്റെ പ്രസാധകര്‍ സൈമണ്‍ ആന്‍ഡ് ഷൂസ്റ്റര്‍ ആണ്.

പ്രമുഖ നിര്‍മാതാവായ മാര്‍ക് ഗോര്‍ഡന്‍ ആണ് സ്റ്റീവ് ജോബ്‌സിന്റെ ജീവിതം അഭ്രപാളികളിലേക്ക് പകര്‍ത്തുന്നത്. ബോക്‌സ് ഓഫീസ് ഹിറ്റുകളായ സ്പീഡ്, സേവിങ് പ്രൈവറ്റ് റിയാന്‍, സോഴ്‌സ്‌കോഡ് എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് മാര്‍ക് ഗോര്‍ഡന്‍.

സിനിമാക്കഥയെ വെല്ലുന്ന ജീവിതം തന്നെയായിരുന്നു സ്റ്റീവ് ജോബ്‌സിന്റേത്. എഴുപതുകളില്‍ സ്റ്റീവും കൂട്ടുകാരനും ചേര്‍ന്ന് ആരംഭിച്ച ആപ്പിളിന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. 83ല്‍ സ്റ്റീവ് കൂടി മുന്‍കൈയ്യെടുത്താണ് പെപ്‌സി കോള കമ്പനി സിഇഒയും പ്രസിഡന്റുമായിരുന്ന ജോണ്‍ സ്‌ക്കള്ളിയെ ആപ്പിളിലേക്ക് കൊണ്ടുവന്നത്. ഭാവിയിലും പഞ്ചാസരയും വെള്ളം വില്‍ക്കുന്നോ അല്ലെങ്കില്‍ ലോകം മാറ്റിമറിയ്ക്കാന്‍ എന്റെയൊപ്പം കൂടുന്നോയെന്നായിരുന്നു ജോണിനോടുള്ള സ്റ്റീവിന്റെ ചോദ്യം.

പിന്നീട് ഇതേ ജോണ്‍ സ്‌ക്കള്ളിയുടെ ചരടുവലികള്‍ക്കൊടുവില്‍ താന്‍ സ്ഥാപിച്ച കമ്പനിയില്‍ നിന്നും സ്റ്റീവ് പുറത്തായി. വര്‍ഷങ്ങള്‍ക്ക് ശേഷം ആപ്പിള്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് സ്റ്റീവ് കമ്പനിയില്‍ തിരിച്ചെത്തുന്നത്. സ്റ്റീവിന്റെ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും ഓഹരിമൂല്യമുള്ള കമ്പനിയെന്ന പദവിയിലേക്ക് ആപ്പിള്‍ കുതിയ്ക്കുന്നതിനാണ് പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്. ഇക്കാര്യങ്ങളൊക്കെ സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്രത്തിലും സിനിമയിലുമൊക്കെ ഉണ്ടാവുമെന്നാണ് സൂചനകള്‍.

English summary
Upon news of Steve Jobs’ death, it was widely reported that the release of the Walter Isaacson-written biography would be pushed up to October 24th, nearly one month early. Now, Deadline confirms, the movie rights to Isaacson’s book have been purchased by Sony; Mark Gordon will produce.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam