»   » പ്രണയം: കേറ്റ് ദുശ്ശീലങ്ങള്‍ നിര്‍ത്തുന്നു

പ്രണയം: കേറ്റ് ദുശ്ശീലങ്ങള്‍ നിര്‍ത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Kate Moss
സൂപ്പര്‍മോഡല്‍ കേറ്റ് മോസിനുള്ള ദുഷ്‌പേരുകള്‍ക്ക് കണക്കില്ല. മദ്യപാനം, മയക്കുമരുന്ന് എല്ലാ ദുശ്ശീലങ്ങളും ചേര്‍ന്നാണ് കേറ്റിനെ ഈവിധം കുപ്രസിദ്ധയാക്കിയത്.

എന്തായാലും ഇനി ഇതെല്ലാം മാറ്റി നല്ലകുട്ടിയാകാനുള്ള ഒരുക്കത്തിലാണ് താരം. കൊക്കെയിന്‍ കേറ്റ് എന്നുവരെ മയക്കുമരുന്നുപയോഗത്തിന്റെ പേരില്‍ കേറ്റിന് വിളിപ്പേര് വീണിരുന്നു.

ഇനി മയക്കുമരുന്നും മദ്യവും ഉപയോഗിക്കില്ലെന്ന തീരുമാനത്തിലാണ് കേറ്റ്. ഇതിനായി പാര്‍ട്ടികള്‍ക്ക് പോലും പേകേണ്ടെന്നും താരം തീരുമാനിച്ചിരിക്കുന്നു.

ഞാന്‍ ചെറിയകുട്ടിയൊന്നുമല്ല, പ്രായം 36ആണ്. ഇനി നേരത്തേ ഉറങ്ങും, നേരം പുലരും മുമ്പ് എഴുന്നേല്‍ക്കും, ദുശ്ശീലങ്ങള്‍ ഒഴിവാക്കി തീര്‍ത്തുമൊരു പുതിയ ജീവിതം തുടങ്ങും- കേറ്റ് പറയുന്നു.

പ്രണയം നല്‍കുന്ന ഇച്ഛാശക്തി, അതുതന്നെയാണ് കേറ്റിനും സംഭവിച്ചിരിക്കുന്നത്. ഗിറ്റാറിസ്റ്റായ കാമുകന്‍ ജെമി ഹിന്‍സാണ് കേറ്റിന്റെ മനംമാറ്റത്തിന് പുറകില്‍.

എന്തായാലും പ്രണയം കേറ്റിനെ നന്മയിലേയ്ക്ക് നയിക്കുകയാണല്ലോ എന്നു പറഞ്ഞാണ് ആരാധകര്‍ സമാധാനിക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam