ലോഹന്‍ മോഷ്ടിച്ച മാല ലേലത്തിന്!

കെമോഫിയുടെ ജ്വല്ലറിയില്‍ നിന്നും 2500 ഡോളര്‍ വിലയുള്ള വജ്രമാല ലോഹന്‍ മോഷ്ടിച്ചുവെന്നാണ് ആരോപണം. മോഷണകഥയിലെ നായിക ലോഹനായതോടെ സംഭവത്തിന് വന്‍വാര്‍ത്താപ്രധാന്യമാണ് ലഭിച്ചത്. ഇത് ലേലത്തില്‍ പ്രതിഫലിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
ലോഹന്‍ മാല മോഷ്ടിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും കടയുടമകള്‍ വിറ്റിരുന്നു. 42 മിനിറ്റുള്ള വീഡിയോ ലോഹനെതിരെയുള്ള മോഷണക്കേസില്‍ നിര്‍ണായക തെളിവായി മാറുമെന്നാണ് സൂചനകള്‍.
2007ല്‍ മദ്യപിച്ചു വാഹനമോടിച്ചതിന്റെ പേരിലുള്ള നല്ലനടപ്പ് ലംഘിച്ചതിന് ലോഹന്‍ ഈയിടെ ജയില്‍വാസം അനുഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഷണക്കേസിലും നടി കുടുങ്ങിയിരിക്കുന്നത്.


Click it and Unblock the Notifications











