»   » ജീവിതത്തിലും ദേവ്‌ തന്നെ നായകന്‍: ഫ്രെയ്‌ദ

ജീവിതത്തിലും ദേവ്‌ തന്നെ നായകന്‍: ഫ്രെയ്‌ദ

Subscribe to Filmibeat Malayalam
Dev-Freida
ഇനിയൊന്നും ഒളിപ്പിയ്‌ക്കാനില്ല... വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും ദേവ്‌ തന്നെയാണ്‌ തന്റെ കാമുകനെന്ന്‌ ഫ്രെയ്‌ദ പിന്റോ വെളിപ്പെടുത്തി. ഏറെക്കാലമായി തുടരുന്ന ഗോസിപ്പുകള്‍ക്കാണ്‌ ഇതോടെ ഫ്രെയ്‌ദ വിരാമമിട്ടിരിയ്‌ക്കുന്നത്‌.

ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ സ്ലംഡോഗ്‌ മില്യനെയര്‍ പ്രദര്‍ശനത്തിനെത്തിയതിന്‌ പിന്നാലെയാണ്‌ ദേവ്‌-ഫ്രെയ്‌ദ പ്രണയ വാര്‍ത്തകള്‍ പുറത്തുവരുന്നത്‌. ഇരുപത്തിനാലുകാരിയായ ഫ്രെയ്‌ദ പിന്റോയും പതിനെട്ടുകാരനായ ദേവ്‌ പട്ടേലും തമ്മിലുള്ള പ്രണയത്തിലാണെന്ന വാര്‍ത്തയ്‌ക്ക്‌ ലോകമാധ്യമങ്ങള്‍ വന്‍ പ്രധാന്യമാണ്‌ നല്‌കിയത്‌.

എന്നാല്‍ ദേവ്‌ ഒരു കൊച്ചു പയ്യനാണെന്നായിരുന്നു അന്ന്‌ ഫ്രെയ്‌ദ പ്രതികരിച്ചത്‌. പിന്നീട്‌ ഇരുവരും ഇസ്രായേലിലും ലണ്ടനിലുമുള്ള ഹോട്ടലുകളിലും ഷോപ്പിംഗ്‌ കേന്ദ്രങ്ങളിലും ചുറ്റിക്കറങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും തങ്ങളുടെ പ്രണയം ഇരുവരും ശക്തമായി നിഷേധിച്ചിരുന്നു.

എന്നാല്‍ സണ്‍ പത്രത്തിന്‌ നല്‌കിയ അഭിമുഖത്തില്‍ ഫ്രെയ്‌ദ താന്‍ ദേവുമായി പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു.സ്ലംഡോഗിന്റെ ചിത്രീകരണത്തിനിടെ സൗഹൃദത്തിലായിരുന്ന ബന്ധം പിന്നീട്‌ പ്രണയമായി മാറുകയായിരുന്നുവെന്ന്‌ ഫ്രെയ്‌ദ പറയുന്നു

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam