»   » പ്ലേബോയ്‌യുടെ ഇരട്ട ഉപഹാരം

പ്ലേബോയ്‌യുടെ ഇരട്ട ഉപഹാരം

Posted By:
Subscribe to Filmibeat Malayalam

പ്ലേബോയ്‌ പാര്‍ട്ടികള്‍ എന്നും വാര്‍ത്തകളില്‍ ഇടം പിടിയ്‌ക്കാറുണ്ട്‌. വാര്‍ത്തകളില്‍ ഇടം കണ്ടെത്താന്‍ പ്ലേബോയ്‌ തലവന്‍ ഹഗ്‌ഹെഫ്‌നര്‍ എന്തെങ്കിലും നമ്പര്‍ ഇറക്കുമെന്ന കാര്യവും എല്ലാവര്‍ക്കുമറിയാം.

Karissa and Kristina Shannon
ഇത്തവണത്തെ പ്ലേബോയ്‌ യുടെ സൂപ്പര്‍ ബൗള്‍ പാര്‍ട്ടിയില്‍ അതിഥികളായെത്തിയവരുടെ മനം കവര്‍ന്നത്‌ ഇരട്ട സഹോദരിമാരായിരുന്നു. ഇരട്ടകളായ കരീസയും ക്രിസ്‌റ്റീനയും അര്‍ദ്ധനഗ്നകളായെത്തിയാണ്‌ അതിഥികളെ വിസ്‌മയിപ്പിച്ചത്‌.

അരയ്‌ക്ക്‌ മുകളില്‍ തുണിയ്‌ക്ക്‌ പകരം ഇവര്‍ ചായമടിച്ചാണ്‌ നാണം മറച്ചത്‌. ഒറ്റനോട്ടത്തില്‍ സംഭവം മനസ്സിലാകില്ലെങ്കിലും സൂക്ഷിച്ച്‌ നോക്കിയാല്‍ എല്ലാം വെളിപ്പെടുമെന്നും പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ പറയുന്നു.

അതിനിടെ സാമ്പത്തിക മാന്ദ്യം പ്ലേ ബോയ്‌ മാസികയെയും ബാധിച്ചെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന്‌ ന്യൂയോര്‍ക്കിലുള്ള മാഗസിന്റെ ഓഫീസ്‌ അടച്ചു പൂട്ടാന്‍ കമ്പനി തീരുമാനിച്ച്‌ കഴിഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X