»   » ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ മേഗന്‍ ഫോക്സ് തള്ളി

ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ മേഗന്‍ ഫോക്സ് തള്ളി

Posted By:
Subscribe to Filmibeat Malayalam
Megan Fox
ഹോളിവുഡ് ഗ്ലാമര്‍ താരം മേഗന്‍ ഫോക്‌സ് ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ നടിയുടെ വക്താവ് നിഷേധിച്ചു. ഗര്‍ഭിണിയായതിനാലാണ് കാമുകന്‍ ബ്രയാന്‍ ഓസ്റ്റിനുമായുള്ള വിവാഹം മേഗന്‍ ധൃതി പിടിച്ച നടത്തിയതെന്ന് ഹോളിവുഡില്‍ ഗോസിപ്പുകള്‍ പരന്നിരുന്നു.

ജൂണ്‍ പത്തിന് ഹവായില്‍ വെച്ചാണ് മേഗനും ബ്രയാനും തമ്മിലുള്ള വിവാഹം നടന്നത്. അധികമാരുമറിയാതെ നടത്തിയ ഈ വിവാഹം മേഗന്റെ അമ്മ പോലും അറിഞ്ഞിരുന്നില്ല.

യുഎസ് ടാബ്ലോയിഡുകളാണ് ഹോളിവുഡിന്റെ മാദകസുന്ദരി ഗര്‍ഭിണിയാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പറഞ്ഞുപരത്തിയത്. എന്നാലിത് കല്ലുവെച്ചൊരു നുണയാണെന്ന് മേഗനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam