നഗ്നയായാല്‍ ഡാഡി എന്നെക്കൊല്ലും: എമ്മ

"ഞാന്‍ നഗ്നയായെന്നറിഞ്ഞാല്‍ ഡാഡിയെന്നക്കൊല്ലുമെന്നുറപ്പാണ്. ഡാഡി പിന്നെ എന്നോട് ഒരിയ്ക്കലും മിണ്ടിയെന്ന് വരില്ല. അദ്ദേഹത്തെ ഞാന്‍ ജീവനെപ്പോലെ സ്‌നേഹിയ്ക്കുന്നു" ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സോംബിലാന്റ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
നഗ്നയാവാന്‍ പാടില്ലെന്ന് പറയുമ്പോള്‍ ഹോളിവുഡില്‍ താന്‍ ഉയരങ്ങള്‍ കീഴടക്കുമെന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് എമ്മ വിശദീകരിയ്ക്കുന്നു. എനിയ്ക്ക് ഏറ്റവുമധികം പിന്തുണ തരുന്നത് അവരാണ്. വെറും കൈയ്യടി മാത്രമല്ല, നല്ല വാക്കുകള്‍ കൊണ്ട് അവര്‍ എന്നെ പ്രോത്സാഹിപ്പിയ്ക്കുന്നു. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ ശക്തി. എമ്മ പറയുന്നു.
ബാലതാരമായി തുടങ്ങിയെങ്കിലും 2009ല്‍ തിയറ്ററുകളിലെത്തിയ സോംബി ലാന്റ് എന്ന ഹൊറര്‍-കോമഡി മൂവിയാണ് എമ്മ സ്റ്റോണിനെ ഹോളിവുഡിലെ ഗ്ലാമര്‍ താരമാക്കിയത്. ഈസി എയിലൂടെ തന്റെ അഭിനയമികവ് കൂടി വെളിപ്പെടുത്തിയ താരത്തെ തേടി വമ്പന്‍ ഓഫറുകളാണ് വരുന്നത്. 2012ല്‍ തിയറ്ററുകളിലെത്തുന്ന അമേസിങ് സ്പൈഡര്‍ മാനില്‍ ചിലന്തിമനുഷ്യന്റെ കാമുകിയായെത്തുന്നത് എമ്മയാണ്.


Click it and Unblock the Notifications











