»   » 'സെക്‌സ് 'കാരണം കാമുകന്‍ മഡോണയെ വിട്ടു

'സെക്‌സ് 'കാരണം കാമുകന്‍ മഡോണയെ വിട്ടു

Posted By:
Subscribe to Filmibeat Malayalam
Madonna
പോപ് താരം മഡോണ എഴുതിയ സെക്‌സ് എന്ന പുസ്തകമാണ് താനവരെ ഉപേക്ഷിക്കാന്‍ കാരണമെന്ന് വനില ഐസ്(റോബര്‍ട്ട് വാന്‍ വിങ്കിള്‍-43) പറയുന്നു.

മഡോണയുടെ കാമുകനായിരുന്ന ഈ റിയാലിറ്റി ഷോ താരം എട്ടുമാസം കഴിഞ്ഞപ്പോള്‍ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. അശ്ലീലത നിറഞ്ഞ സെക്‌സ് എന്ന പുസ്തകത്തില്‍ തന്റെ ചിത്രവും ഉള്‍പ്പെടുത്തിയതാണ് ഐസിന് തീരെ പിടിക്കാതിരുന്നത്.

1992ല്‍ പ്രസിദ്ധീകരിച്ച സെക്‌സ് എന്ന പുസ്തകത്തില്‍ നഗ്നയായി നില്‍ക്കുന്ന മഡോണയോടൊപ്പം തന്റെ ചിത്രവും പ്രസിദ്ധീകരിച്ചത് തരംതാണ പ്രവൃത്തിയാണെന്നാണ് അദ്ദേഹം പറയുന്നത്.

നഗ്നയായി ചുറ്റി നടക്കുന്നതും ഫോട്ടോകള്‍ എടുക്കുന്നതും അവരുടെ സ്വകാര്യ ഇഷ്ടങ്ങളായിട്ടാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ പുസ്തകം പുറത്തുവന്നപ്പോള്‍ അതില്‍ എന്റെ ചിത്രം കണ്ട് ഞാന്‍ ഞെട്ടി. ഈ പുസ്തകം ഒരു പരിപൂര്‍ണ അശ്ലീലപുസ്തകമാണ്- ഐസ് പറയുന്നു.

മഡോണയ്ക്ക് തന്നെക്കാള്‍ പ്രായം കൂടുതല്‍ ഉണ്ടായിരുന്നു എങ്കിലും അവര്‍ നല്ലൊരു പ്രണയിനി ആയിരുന്നുവെന്ന് പറയാന്‍ ഐസ് മടികാണിച്ചിട്ടില്ല. എന്നാല്‍, സെക്‌സ് പുറത്തുവന്നതോടെ താന്‍ നാണംകെട്ടുപോയി എന്ന് അദ്ദേഹം പറയുന്നു.

English summary
Robert Van Winkle, known as rapper Vanilla Ice, 43, said "I broke up with her after she printed that book because I was hurt to be a unwitting part of this slutty package. It was disgusting and cheap. We were in a relationship yet it looked like she was screwing all these other people.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam