»   » ദി ലോസ്റ്റ് ലാന്‍ഡ്: ആര്‍നി റിട്ടേണ്‍സ്

ദി ലോസ്റ്റ് ലാന്‍ഡ്: ആര്‍നി റിട്ടേണ്‍സ്

Posted By:
Subscribe to Filmibeat Malayalam
Arnold Schwarzenegger
മുന്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ മടങ്ങിവരവ് പ്രഖ്യാപിച്ചു.' ദി ലാസ്റ്റ് ലാന്‍ഡ്' എന്ന ചിത്രത്തിലൂടെയാണ് ഈ ആക്ഷന്‍ ഹീറോ ഹോളിവുഡിലേക്ക് മടങ്ങിയെത്തുന്നത്.

ആക്ഷന് പ്രാധാന്യം നല്‍കി നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ അതിര്‍ത്തിയ്ക്കടുത്തുള്ള ചെറിയ നഗരത്തില്‍ മയക്കുമരുന്ന് മാഫിയയോട് പോരാടുന്ന പൊലീസ് ഓഫീസറുടെ വേഷമായിരിക്കും ആര്‍നിയ്ക്ക്.

2003ല്‍ തിയറ്ററുകളിലെത്തിയ 'ടെര്‍മിനേറ്റര്‍ 3: ദി റൈസ് ഓഫ് മെഷീന്' ശേഷം അര്‍നോള്‍ഡ് അഭിനയിക്കുന്ന പ്രധാന ചിത്രമായിരിക്കുമിത്. 2010ല്‍ സില്‍വര്‍ സ്റ്റാലന്‍ 'ദി എക്‌സ്‌പെന്‍ഡിബിള്‍' എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു.

ആര്‍നിയുടെ സാന്നിധ്യം പ്രേക്ഷകരെ ത്രില്ലടിപ്പിയ്ക്കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ലയന്‍സ്‌ഗേറ്റ് മോഷന്‍ പിക്‌ചേഴ്‌സ് പ്രസിഡന്റ് ജോ ഡ്രേക്ക് പറയുന്നു. കൊറിയന്‍ സംവിധായകനായ കിം ജി വൂന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് എന്ന് തുടങ്ങുമെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.

English summary
Former governor of California Arnold Schwarzenegger will return to acting with a leading role in the western The Last Stand, it has been announced.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam