»   » മര്‍ലിന്‍ മണ്‍റോയുടെ ഗൗണിന് 9 കോടി

മര്‍ലിന്‍ മണ്‍റോയുടെ ഗൗണിന് 9 കോടി

Posted By:
Subscribe to Filmibeat Malayalam
Marilyn Monroe
ഹോളിവുഡിന്റെ എക്കാലത്തെയും മാദക താരമായ മര്‍ലിന്‍ മണ്‍റോയുടെ വിഖ്യാതമായ ഗൗണ്‍ ലേലത്തിന്. സെവന്‍ ഇയര്‍ ഇച്ച് (1955) എന്ന ചിത്രത്തില്‍ കാറ്റില്‍ പറക്കുന്ന വെള്ള ഗൗണ്‍ ഒതുക്കാന്‍ ശ്രമിക്കുന്ന മര്‍ലിന്‍ മണ്‍റോയുടെ വിഖ്യാതചിത്രം കാണാത്തവര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ചിത്രത്തിലെ അതേ ഗൗണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് മര്‍ലിന്റെ ആരാധകര്‍ക്ക് ഒരുങ്ങുന്നത്.

അടുത്തമാസം സംഘടിപ്പിക്കുന്ന ലേലത്തില്‍ ഏകദേശം ഒമ്പതുകോടിരൂപയാണ് ആദ്യ വിലയിട്ടത്. ഗൗണ്‍ ഇപ്പോള്‍ കൈവശമുള്ള നടി ഡെബ്ബി റൈനോള്‍ഡ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ലേലത്തിനു തയ്യാറായത്. മര്‍ലിന്റെ ഗൗണിന് പുറമെ ഹോളിവുഡിലെ ഒട്ടേറെ താരങ്ങളുടെ വേഷവിധാനങ്ങളും ഡെബ്ബി ലേലത്തിന് വെയ്ക്കുന്നുണ്ട്.

ഹോളിവുഡിന്റെ രതിബിംബമായി മാറിയ മര്‍ലിന്‍ മണ്‍റോയുടെ വിഖ്യാത ഗൗണ്‍ ലേലത്തില്‍ പിടിയ്ക്കാന്‍ കടുത്ത മത്സരം നടക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

English summary
Debbie Reynolds might be as famous for being in movies as she is for collecting costumes from them. The flame-haired actress owns everything from the iconic white halter dress Marilyn Monroe wore in The Seven Year Itch to Elizabeth Taylor’s headdress from Cleopatra

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam