»   » മെയ്ക് അപ്പ് ഇല്ലാതെ കര്‍ദാഷിയാന്‍

മെയ്ക് അപ്പ് ഇല്ലാതെ കര്‍ദാഷിയാന്‍

Posted By:
Subscribe to Filmibeat Malayalam
Kardashiyan
കിം കര്‍ദാഷിയാന്‍ ഹോളിവുഡിന്റെ ഹോട്ടസ്റ്റ് താരമാണ്. എപ്പോഴും മെയ്ക് അപ്പുമിട്ടു നടക്കുന്ന പ്രിയതാരത്തെ മേയ്ക് അപ്പ് ഇല്ലാതെ കാണാന്‍ ആരാധകര്‍ക്ക് ആഗ്രഹമുണ്ടാകില്ല.

ഉണ്ടാകുമെന്നാണ് കര്‍ദാഷിയാന്‍ പറയുന്നത്. അതുകൊണ്ട് തന്നെ വെച്ചുകെട്ടലുകളില്ലാത്ത തന്റെ യഥാര്‍ത്ഥ സൗന്ദര്യം ആരാധകരെ കാണിക്കാന്‍ തയ്യാറെടുക്കുകയാണ് കര്‍ദാഷിയാന്‍.

അമേരിക്കയിലെ ലൈഫ് ആന്റ് സ്റ്റൈല്‍ മാഗസിനിലാണ് റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായ 29കാരി കര്‍ദാഷിയാന്‍ മെയ്ക് അപ്പ് ഇല്ലാതെ പ്രത്യക്ഷപ്പെടുന്നത്.

മെയ്ക് അപ്പ് ഇടുകയെന്നത് രസകരമാണ്, ചിലപ്പോഴൊക്കെ അത് അനിവാര്യവുമാണ്. എന്റെ യഥാര്‍ത്ഥ നിറത്തിലും സൗന്ദര്യത്തിലും ഞാന്‍ സംതൃപ്തയാണ്. മെയ്ക് അപ്പ് ഇല്ലാത്തതാണ് യഥാര്‍ത്ഥ ഞാന്‍.

മെയ്ക് അപ്പ് ഇടുന്നതൊക്കെ കൊള്ളാമെങ്കിലും ചര്‍മ്മത്തിന്റെ കാര്യവും നോക്കണം- മാഗസിനില്‍ ഫോട്ടോകള്‍ക്കൊപ്പം കൊടുത്തിരിക്കുന്ന മുഖാമുഖത്തില്‍ താരം പറയുന്നു.

ചിലപ്പോഴൊക്കെ കുറച്ചേറെ നിറം തോന്നിക്കാനായി താന്‍ ചില പൊടിക്കൈകള്‍ ഉപയോഗിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam