»   » മെറിലിന്റെ തരികിടകള്‍.......

മെറിലിന്റെ തരികിടകള്‍.......

Subscribe to Filmibeat Malayalam
Meryl Streep
വെള്ളിത്തിരയിലെത്താനും അവിടെ തുടരാനും താരങ്ങള്‍ ചെയ്യുന്ന വിട്ടുവീഴ്‌ചകള്‍ മുമ്പും നാം ഒത്തിരി കേട്ടിട്ടുണ്ട്‌. ആദ്യം ഗ്ലാമര്‍ പ്രദര്‍ശനത്തിനില്ലെന്ന്‌ പ്രഖ്യാപിയ്‌ക്കുന്ന നടിമാര്‍ പിന്നീട്‌ അവസരങ്ങള്‍ക്കായി തുണിയുരിഞ്ഞാടുന്നതും ഇത്തരം വിട്ടുവീഴ്‌ചകളുടെ ഭാഗമായി തന്നെയാണ്‌.

ഇക്കാര്യത്തില്‍ മലയാളമെന്നോ തമിഴെന്നോ ബോളിവുഡെന്നോ ഭേദമില്ല. മെറില്‍ സ്‌ട്രിപ്പിന്റെ വെളിപ്പെടുത്തലോടെ ഹോളിവുഡ്‌ താരങ്ങളും ഇക്കാര്യത്തില്‍ പിന്നിലല്ലെന്ന്‌ തെളിഞ്ഞിരിയ്‌ക്കുന്നത്‌.

അഭിനയത്തിനപ്പുറം മറ്റുപലതും പരിഗണിയ്‌ക്കപ്പെടുമ്പോഴാണ്‌ ഭൂരിഭാഗം താരങ്ങളും വിട്ടുവീഴ്‌ചകള്‍ക്ക്‌ തയാറാവേണ്ടി വരുന്നത്‌. പതിനഞ്ച്‌ തവണ ഓസ്‌കാര്‍ പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മെറിലിനും കരിയറിന്റെ തുടക്കത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

സെക്‌സികളായ സുന്ദരിമാരെയാണ്‌ അവസരങ്ങള്‍ തേടിയെത്താറുള്ളതെന്ന് മനസിലാക്കിയ മെറില്‍ തന്റെ മാറിടം ഉയര്‍ന്ന്‌ നില്‌ക്കാന്‍ വേണ്ടി മുലക്കച്ചയ്‌ക്കുള്ളില്‍ പാഡുകള്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നാണ്‌ ഈയിടെ വെളിപ്പെടുത്തിയത്‌.

വിഖ്യാത ചലച്ചിത്രകാരന്‍ സിഡ്‌ന പൊള്ളോക്കിന്റെ 'ഓട്ട്‌ ഓഫ്‌ ആഫ്രിക്ക'യില്‍ അവസരം ലഭിയ്‌ക്കുന്നതിന്‌ വേണ്ടി താന്‍ സംവിധായകനെ വഞ്ചിച്ചുവെന്നും മെറില്‍ പറയുന്നു.

ചിത്രത്തിന്റെ താരനിര്‍ണയത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ബ്രായ്‌ക്കുള്ളില്‍ പേപ്പര്‍ ടവലുകള്‍ കുത്തി നിറച്ചാണ്‌ താന്‍ പോയത്‌. ചിത്രത്തിലേക്കായി ഒരു സെക്‌സി താരത്തെയാണ് തേടുന്നത് എന്നറിഞ്ഞാണ് ഇത്തരമൊരു പരിപാടി ചെയ്‌തത്‌. അത് കൊണ്ടാണ്‌ പിന്നീട്‌ തനിയ്‌ക്ക്‌ പല മികച്ച വേഷങ്ങള്‍ ലഭിച്ചതെന്ന് വെളിപ്പെടുത്താനും താരം മടിയ്‌ക്കുന്നില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam