»   » ജോളി ബ്രാഡ് വിവാഹം ഹൈന്ദവരീതിയില്‍

ജോളി ബ്രാഡ് വിവാഹം ഹൈന്ദവരീതിയില്‍

Posted By:
Subscribe to Filmibeat Malayalam
Brad Pitt and Angelina Jolie
ഹോളിവുഡിലെ ഹോട്ട് സ്റ്റാര്‍ കപ്പിള്‍സാണ് ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. നിയമപരമായി വിവാഹം ചെയ്യാത്ത ഇവര്‍ക്ക്് കുട്ടികളോടുള്ള താല്‍പര്യവും വാത്സല്യവും ലോകപ്രശസ്തമാണ്. തനി പശ്ചാത്യരീതിയില്‍ വിവാഹം ചെയ്യാതെ ഒരുമിച്ച് ജീവിയ്ക്കുന്നവരാണ് രണ്ടുപേരും.

എന്നാല്‍ വളര്‍ന്നുവരുന്ന മക്കള്‍ക്കുവേണ്ടി രണ്ടുപേരും ഈ രീതി മാറ്റി നിയമപരമായി വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണ്. 2011ല്‍ ഇന്ത്യയില്‍ വച്ചായിരിക്കും വിവാഹമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

മാത്രമല്ല തീര്‍ത്തും ഹൈന്ദവാചാരപ്രകാരമായിരിക്കും വിവാഹച്ചടങ്ങുകള്‍ എന്നും കേള്‍ക്കുന്നു. എന്തായാലും ഇവരുടെ ഇന്ത്യന്‍ വിവാഹം ഒരു വലിയ സംഭവമായി മാറുമെന്നതില്‍ സംശയം വേണ്ട.

രാജസ്ഥാനിലെ ഗുരു രാം ലാല്‍ജി സിയാങ് ആയിരിക്കുമത്രേ ബ്രാഡ്-ജോളി വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കുക. ഒപ്പം ഇദ്ദേഹം ഇരുവര്‍ക്കുമായി സിദ്ധയോഗ ക്ലാസുകള്‍നല്‍കുമെന്നും സൂചനയുണ്ട്. അവരുടെ വിവാഹബന്ധം സുദൃഡമാക്കാനുള്ള ചില മന്ത്രങ്ങളും ഇദ്ദേഹം നിര്‍ദ്ദേശിക്കുമെന്നാണ് അറിയുന്നത്.

2010 ഒക്ടോബറില്‍ ഹോളിവുഡ് താരങ്ങളായ കാറ്റി പെറിയും റസല്‍ ബ്രന്റും ഇന്ത്യയില്‍ വിവാഹം നടത്താനെത്തിയപോലെയാണെങ്കില്‍ ഇത് വന്‍ സംഭവമായി മാറുമെന്നുറപ്പ്. കാറ്റിയും ബ്രാന്റും ചില്ലറ വിവാദങ്ങളും ഉണ്ടാക്കിയാണ് വിവാഹം ചെയ്തതെന്നത് വേറെക്കാര്യം.

ഇപ്പോള്‍ ഹോളിവുഡ് താരങ്ങള്‍ക്കിടയിലെ പുതിയ ഫാഷനായി ഹിന്ദുയിസം മാറിയിരിക്കുകയാണ്. ഹിന്ദു മതം സ്വീകരിക്കുക, ഹൈന്ദവാചാരപ്രകാരം വിവാഹം ചെയ്യുക എന്നുവേണ്ട എന്തിനും ഒരു ഹിന്ദു ടച്ച് നല്‍കാന്‍ ശ്രമിക്കുകയാണ് താരങ്ങള്‍.

English summary
Hollywood"s most hot stars Angelina Jolie and Brad Pitt are going to get married next year in India, The marriage to be in the Hindu way

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam