»   » ഗ്രാമി പുരസ്‌കാരം: ലേഡി ഗാഗ മികച്ച ഗായിക

ഗ്രാമി പുരസ്‌കാരം: ലേഡി ഗാഗ മികച്ച ഗായിക

Posted By:
Subscribe to Filmibeat Malayalam
Lady Gaga
ലോസ്ആഞ്ജലസ്: സംഗീതത്തിനുള്ള ലോകോത്തര പുരസ്‌കാരമായ ഗ്രാമി പ്രഖ്യാപിച്ചു. ലേഡി ഗാഗ മികച്ച പോപ് ഗായികയ്ക്കുള്ള പുരസ്‌കാരം നേടി. മികച്ചപാട്ടിനുള്ള പുരസ്‌കാരം നീഡ് യൂ നൗ എന്ന ഗാനം സ്വന്തമാക്കി.

ദ ഫെയിം മോണ്‍സ്റ്റര്‍ എന്ന ഗാനമാണ് ലേഡി ഗാഗയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഡേവ് ഹേവുഡ്, ജോഷ് കേര്‍, ചാള്‍സ് കെല്ലി, ഹിലാരി സ്‌കോട്ട്, ലേഡി ആന്റെബെല്ലം തുടങ്ങിയവരുടെ മ്യൂസിക് ആല്‍ബമാണ് നീഡ് യൂ നൗ. ജസ്റ്റ് ദ വെ യു ആര്‍ എന്ന ഗാനം ആലപിച്ച ബ്രൂണോ മാര്‍സിനാണ് മികച്ച പോപ് ഗായകന്‍.

ഗായകന്‍ എമിനത്തിന്റെ നോട്ട് എഫ്രേഡ് എന്ന ഗാനമാണ് മികച്ച സോളോ ആയി തിരഞ്ഞെടുക്കപ്പെട്ടത്.
ഇതേ ആല്‍ബത്തിന് മികച്ച പോപ് വീഡിയോ ആല്‍ബത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

മൈക്കിള്‍ ജാക്‌സന്റെ ദിസ് ഈസ് ഇറ്റ് ഗാനവും ഈ വിഭാഗത്തില്‍ മത്സരിക്കാനുണ്ടായിരുന്നു. പോപ് ഗ്രൂപ്പ് ഇനത്തില്‍ കൊളംബിയ റെക്കോര്‍ഡ്‌സിന്റെ ട്രെയിന്‍ എന്ന ആല്‍ബത്തിലെ ഹെയ്, സോള്‍ സിസ്റ്ററിനാണ് പുരസ്‌കാരം.

ആങ്ഗ്രി വേള്‍ഡ് ആണ് മികച്ച റോക്ക് ഗാനം. റോക്ക് ആല്‍ബമായി ദ റെസിസ്റ്റന്‍സും തിരഞ്ഞെടുക്കപ്പെട്ടു.
പോപ് വോക്കല്‍ കൊളബറേഷന്‍ ഇനത്തില്‍ ദ ഇമാജിന്‍ പ്രോജക്ട് എന്ന ആല്‍ബത്തിലെ ഇമാജിന്‍ എന്ന ഗാനം പുരസ്‌കാരം നേടി. ഉപകരണസംഗീത വിഭാഗത്തില്‍ ജെഫ് റെക്കിനും ഉപകരണ ആല്‍ബം വിഭാഗത്തില്‍ ലാരി കേസ്റ്റണ്‍, ടക് മത്സുമോട്ടോ എന്നിവരും ഗ്രാമി നേടി. മികച്ച നൃത്തഇനം റിഹാനയുടെ ഓണ്‍ലി ഗേള്‍ (ഇന്‍ ദ വേള്‍ഡ്) ആണ്.

മത്സരപട്ടികയിലുണ്ടായിരുന്ന ഇന്ത്യന്‍ വംശജ ചന്ദ്രിക കൃഷ്ണമൂര്‍ത്തിക്കും ഇന്ത്യന്‍ പിയാനോ വിദഗദ്ധന്‍ വിജയ് അയ്യര്‍ക്കും പുരസ്‌കാരം നേടാനായില്ല.

English summary
Lady Gaga, in her true flamboyance shocked the censors and grabbed three awards at the 53rd Annual Grammy Awards in a starry Sunday night in Los Angeles. Giving Gaga able company for a similar haul at the Grammys was Jay Z, while Bieber and Eminem, who had received several nominations, were left on the wayside.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam