»   » റസ്സല്‍ ക്രോവിന് ബോളിവുഡ് മോഹം

റസ്സല്‍ ക്രോവിന് ബോളിവുഡ് മോഹം

Posted By:
Subscribe to Filmibeat Malayalam
Russel Crowe
ഹോളിവുഡ് സ്റ്റാര്‍ റസ്സല്‍ ക്രോവിന് ബോളിവുഡില്‍ അഭിനയിക്കാന്‍ മോഹം. കാന്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ റോബിന്‍ഹുഡിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയപ്പോഴാണ് തന്റെ മോഹം വെളിപ്പെടുത്തിയത്.

ഇന്ത്യയില്‍ ഷൂട്ട് ചെയ്യുന്ന ഒരു ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുകയല്ല, മറിച്ച് ഒരു പക്കാ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനാണ് താത്പര്യപ്പെടുന്നതെന്ന റസ്സല്‍ വ്യക്തമാക്കി. ബോളിവുഡില്‍ പയറ്റാനായി ലേശം പാട്ടും ഡാന്‍സുമൊക്കെ തനിയ്ക്കറിയാമെന്നുംഗ്ലാഡിയേറ്റര്‍ ഹീറോ പറഞ്ഞു. അതേ സമയം ഹിന്ദി അറിയാമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു രക്ഷയുമില്ല എന്നായിരുന്നു റസ്സലിന്റെ മറുപടി.

റസ്സലിന്റെ ഏറ്റവും പുതിയ ചിത്രമായ റോബിന്‍ഹുഡിന് വമ്പന്‍ വരവേല്‍പാണ് കാനില്‍ ലഭിയ്ക്കുന്നത്. റോബിന്‍ഹുഡിന് ഷേം ദ ത്രീ നെക്‌സ്റ്റ് ഡേയ്‌സ് ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam