»   » ഈവിള്‍ ഡെഡിന് പുനര്‍ജന്മം

ഈവിള്‍ ഡെഡിന് പുനര്‍ജന്മം

Posted By:
Subscribe to Filmibeat Malayalam
Evil Dead
ഹോളിവുഡിലെ ഹൊറര്‍ ക്ലാസിക്കുകളായി വിശേഷിപ്പിയ്ക്കപ്പെടുന്ന ഈവിള്‍ ഡെഡ് സിനിമാ പരമ്പരയ്ക്ക് വീണ്ടും ജീവന്‍ വെയ്ക്കുന്നു.

സ്‌പൈഡര്‍മാന്‍ സിനിമകളിലൂടെ ലോകപ്രശസ്തജ്ഞനായ സാം റെയ്മി സംവിധാനം ചെയ്ത ഈവിള്‍ ഡെഡ് പരമ്പരയുടെ റീമേക്കിനാണ് അണിയറയില്‍ നീക്കങ്ങള്‍ ആരംഭിച്ചിരിയ്ക്കുന്നത്. ഷോര്‍ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ഫെഡറികോ ആല്‍വാരെസായിരിക്കും ഈവിള്‍ ഡെഡ് റീമേക്കിന്റെ സംവിധായകന്‍.

1992ല്‍ റിലീസ് ചെയ്ത ഈവിള്‍ ഡെഡ് 3: ആര്‍മി ഓഫ് ഡാര്‍ക്ക്‌നെസ്സിന്റെ തുടര്‍ച്ചയല്ല പുതിയ ചിത്രമെന്ന് വ്യക്തമായിട്ടുണ്ട്. സാം റെയ്മിയുടെ സംവിധാനത്തില്‍ 1981ല്‍ തിയറ്ററുകളിലെത്തിയ ആദ്യഭാഗത്തിന്റെ തിരക്കഥയില്‍ ചെറിയ മാറ്റങ്ങള്‍വരുത്തിയാവും പുതിയ ഈവിള്‍ ഡെഡ് വരിക.

ഹൊററിനൊപ്പം കോമഡിയും സമാസമം ചേരുന്ന ലോ ബജറ്റ് ഈവിള്‍ ഡെഡ് സിനിമാപരമ്പര ലോകമെങ്ങും വമ്പന്‍ വിജയം നേടിയിരുന്നു. പുതിയ ചിത്രത്തില്‍ റെയ്മി സഹനിര്‍മാതാവിന്റെ റോളായിരിക്കും കൈകാര്യം ചെയ്യുക. സിനിമാപരമ്പരയിലെ നായകകഥാപാത്രമായിരുന്ന ആഷിനെ അവതരിപ്പിച്ച ബ്രൂസ് ക്യംപെലും ഈവിള്‍ ഡെഡിന്റെ പുതിയ പതിപ്പിന്റെ നിര്‍മാണത്തില്‍ സഹകരിയ്ക്കുന്നുണ്ട്.

English summary
Diablo Cody is rewriting the script for the "Evil Dead" remake being put together by Sam Raimi, Bruce Campbell and Rob Tapert. The writer, who won the Academy Award for "Juno," more recently wrote the 2009 horror-comedy "Jennifer's Body,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam